വാരിധിയില്‍ തിരപോലെ

വാരിധിയില്‍ തിരപോലെ
വഹ്നിയിലോ പുകപോലെ
മാനവ മാനസപ്പൊയ്കയില്‍
ഏറിടും മോഹങ്ങളേ
ചിരിയ്ക്കാന്‍ കൊതിയ്ക്കുന്നു നിങ്ങള്‍
കരയാന്‍ വിധിയ്ക്കുന്നു ദൈവം
വാരിധിയില്‍ തിരപോലെ
വഹ്നിയിലോ പുക പോലെ

ചിരിച്ചു കോരിത്തരിച്ചു പോകും
അരുവികള്‍ മണ്ണില്‍
കിതച്ചു പൊട്ടിച്ചുമച്ചു പോകും
കരിമുകില്‍ വിണ്ണില്‍
കുണുങ്ങിയിണങ്ങി ഒതുങ്ങി നീങ്ങും നിങ്ങള്‍
അലറുന്നൊരാഴിതന്‍ ചുഴിയില്‍ വീഴുന്നു
ചുഴിയില്‍ വീഴുന്നു
വാരിധിയില്‍ തിരപോലെ
വഹ്നിയിലോ പുക പോലെ

ഒരിക്കല്‍ ദൈവം എടുത്തു
മേലോട്ടുയര്‍ത്തിടുന്നു
പിന്നൊരിക്കല്‍ നമ്മെ തിരിച്ചു
താഴോട്ടിറക്കിടുന്നു
കൊതിച്ചു മദിച്ചു ചതിച്ചു പോകും മര്‍ത്ത്യന്‍
മുറിവേറ്റു മണ്ണിതിന്‍ മടിയില്‍ വീഴുന്നു
മടിയില്‍ വീഴുന്നു

വാരിധിയില്‍ തിരപോലെ
വഹ്നിയിലോ പുകപോലെ
മാനവ മാനസപ്പൊയ്കയില്‍
ഏറിടും മോഹങ്ങളേ
ചിരിയ്ക്കാന്‍ കൊതിയ്ക്കുന്നു നിങ്ങള്‍
കരയാന്‍ വിധിയ്ക്കുന്നു ദൈവം
ചിരിയ്ക്കാന്‍ കൊതിയ്ക്കുന്നു നിങ്ങള്‍
കരയാന്‍ വിധിയ്ക്കുന്നു ദൈവം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vaaridhiyil thira pole

Additional Info

Year: 
1981

അനുബന്ധവർത്തമാനം