പൂവിനെ ചുംബിക്കും

(M)പൂവിനെ ചുംബിക്കും പൂമ്പാറ്റേ പൂ പള്ളു വിളിക്കാറുണ്ടോ തങ്കം പള്ളു വിളിക്കാറുണ്ടോ (2)

നിന്നെ പ്രേമിക്കും എന്നെയിങ്ങനെ പള്ളു വിളിച്ചാൽ കൊള്ളാമോ കള്ളി പള്ളു വിളിച്ചാൽ കൊള്ളാമോ..

(F)പൂവല്ല ഞാൻ പൂങ്കരളല്ല ഒരു പാവം പെണ്ണാണ് ഒരു നാടൻ പെണ്ണാണ് (2) താലിയും മാലയും കെട്ടാമോ മാനമായെന്നെ വിളിക്കാമോ(2)

അല്ലാതെന്റെ കുട്ടപ്പൻ ചേട്ടാ

ഒന്നും പറയേണ്ട ഊഹും ഒന്നും പറയേണ്ട(2) (M..പൂവിനെ...)

(M)ഹേയ് ..താലിയും മാലയും പണ്ടത്തെ ഫാഷൻ
ബ്രാണ്ടിയും വിസ്കിയും നൽകാം (2) നമുക്കാടിയും പാടിയും പോകാം (2)
പിന്നാനന്ദച്ചൂടു പകരാം ഹയ്യോ
പിന്നാനന്ദച്ചൂടു പകരാം(3)

(F)വേലയിറക്കും വിളച്ചിലും കൈയ്യിൽ മാനമായി വെച്ചു നടന്നോ 

വേറേ ആളിനെ നോക്കി നടന്നോ(2)

ഞാനാളൊരല്പം പെശകാണ്. (2)

എന്റെ കണ്ണല്ലേ ഹയ്യോ എന്റെ പൊന്നല്ലേ ഹോയ്

(M)എന്റെ കണ്ണല്ലേ ആഹാ എന്റെ പൊന്നല്ലേ

എന്നെ കൈവെടിയല്ലേ നീ

എന്നെ കൈവെടിയല്ലേ നീ ഹയ്യോ

എന്നെ കൈവെടിയല്ലേ നീ

(F)എന്റെ കണ്ണല്ലേ എന്റെ പൊന്നല്ലേ (2)

എന്റെ കാലു വാരാതെ പോ പോ പോ(2)

(മതി..പൂവിനെ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
8
Average: 8 (1 vote)
Poovine chumbikkum

Additional Info

Year: 
1981

അനുബന്ധവർത്തമാനം