മീശ ഇൻഡ്യൻ മീശ

മീശ ഇൻഡ്യൻ മീശ ഫോറിൻ മീശ മീശ

ആകാശത്തമ്പിളികൾ വേണം താരകൾ വേണം

അലയാഴികൾ  മീനുകൾ വേണം മുത്തുകൾ വേണം

ആണായാൽ പെണ്ണു വേണം

ആണിന്റെ മുഖത്തൊരിച്ചിരി മീശ വേണം  (ആകാശ..)

 

സ്റ്റാലിൻ മീശ വേണോ ചാപ്ലിൻ മീശ വേണൊ

കാമുകിമാരുടെ കരളു പറിക്കും  കോളേജ് മീശ വേണൊ

ഡി എസ് പി മീശ , സി ഐ ഡി മീശ

സാദാ പോലീസ് മീശ  സിറ്റി പൊലീസ് മീശ

പാവപ്പെട്ടവരുടെ സ്കൂൾ വാദ്ധ്യാരുടെ

പഞ്ഞി പോലത്തെ മീശ

പൊടി മീശ മുറി മീശ കൊമ്പൻ മീശ ചെമ്പൻ മീശ

കള്ളരിച്ചു കുടിക്കാനുള്ളൊരു കശപിശ മീശ

(ആകാശ..)

 

താടി ലണ്ടൻ താടി ജപ്പാൻ താടി ദുബായ് താടി

പുരുഷൻമാർ പലവിധമാകാം

താടി വെച്ചിട്ടന്തസ്സായി  നാടുകൾ  ചുറ്റിക്കാണാം

സിനിമക്കാരുടെ താടി സിക്കുകാരുടെ താറ്റി

എഴുപതു കൊല്ലം കാത്തു വളർത്തിയ തൂവെള്ളത്താടി

 അയ്യപ്പൻ താടി അപ്പൂപ്പൻ താടി

 സന്ന്യാസിമാരുടേ താടി സിംഹളന്മാരുടെ താടി

ബീഡിക്കാരൻ സാലിക്കായുടെ പറന്നു പൊങ്ങും താടി

ഒരു താടി ഇരു താടി ആശാൻ താടി താടി

പിടിച്ചു പൊയാൽ നീണ്ടു വരുന്നൊരു ബൊംബായ് റബ്ബർ താടി

മീശ ഇൻഡ്യൻ മീശ

താടി ജപ്പാൻ താടി

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7
Average: 7 (1 vote)
Meesha Indian Meesha

Additional Info

അനുബന്ധവർത്തമാനം