സുഗന്ധ ശീതള വസന്തകാലം
സുഗന്ധശീതള വസന്തകാലം
വിരുന്നു വരുമീ വനാന്തരം
നിലാവിലലിയും ലതാലയങ്ങളീൽ
വരവേൽക്കുകയല്ലോ നമ്മളെ
എതിരേൽക്കുകയല്ലോ
അലകൾ ഞൊറിയും സ്വപ്ന തടാകം
നീരാമ്പൽ ചൂടുമീ രാവിൽ
മനസ്സു മനസ്സിലലിഞ്ഞു തുളുമ്പും
മൗന ഗാനങ്ങൾ നമ്മൾ
വിടർത്തൂ എന്നെ വിടർത്തൂ നിന്റെ
വിരിഞ്ഞ മാറിലെന്നെ പടർത്തൂ (സുഗന്ധ...)
നിധികൾ നിറയും സ്വർഗ്ഗകവാടം
ഓടാമ്പൽ മാറ്റുമീ രാവിൽ ദാഹത്തിൻ
ഓടാമ്പൽ മാറ്റുമീ രാവിൽ
ചിറകു ചിറകിൽ ഉരുമ്മി മയങ്ങും
ചക്രവാകങ്ങൾ നമ്മൾ
ഉറക്കൂ എന്നെയുറക്കൂ നിന്റെ
ഉറക്കു പാട്ടിലെന്നെയുണർത്തൂ (സുഗന്ധ..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
sugandha sheethala vasanthakolam
Additional Info
ഗാനശാഖ: