പറയാന്‍ അറിയാത്ത കാര്യം

പറയാന്‍ അറിയാത്ത കാര്യം
പാടാന്‍ കഴിയാത്ത ഗാനം (2)
മനസ്സില്‍ നിന്നായിരം മിനുങ്ങാമിനുങ്ങികള്‍
മിന്നിമിന്നി പൊങ്ങിപ്പാറും മലരില്ലാ മലര്‍വനം
പറയാന്‍ അറിയാത്ത കാര്യം
പാടാന്‍ കഴിയാത്ത ഗാനം

എന്നെ ഞാന്‍ പണ്ടേ കടം തന്നതല്ലേ
നീയറിയാതെ നിന്‍ നെഞ്ചില്‍ (2)
ഞാനതു കാണാതെ കാണാന്‍ തുനിഞ്ഞു
ആയിരം മൗനം പറന്നൂ (2)
അഴകേ അഴകേ അഴകേ
അതിലൂടൊഴുകും അസുലഭഞൊടികള്‍
രാവും പകലും പോലെ (2)
പറയാന്‍ അറിയാത്ത കാര്യം
പാടാന്‍ കഴിയാത്ത ഗാനം

പ്രേമവികാരം കല്ലുരുട്ടുന്നു
യൗവ്വനമാം മല തന്നില്‍ (2)
കണ്ടവരന്യോന്യം രഹസ്യം പറഞ്ഞു
ഭ്രാന്തമെന്നോതി പലരും (2)
മനസ്സേ മനസ്സേ മനസ്സേ
മനസ്സേ നീയൊരു മതിലകശലഭം
കാനല്‍ ജലജം തന്നില്‍ (2)
കാനല്‍ ജലജം തന്നില്‍
കാനല്‍ ജലജം തന്നില്‍

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
parayan ariyatha

Additional Info

Year: 
2013

അനുബന്ധവർത്തമാനം