ദൂരം തീരാ പാതകള്‍
ഉഹും..ഉഹും..
ദൂരം തീരാ പാതകള്‍ തേടും
കാലം കാണാ യാത്രക്കാരാ (2)
നീ തുടങ്ങിയ സഞ്ചാരങ്ങള്‍
നീ തുടങ്ങിയിടത്താണിന്നും
ശരിയുടെ കടലില്‍ നിന്നോ
തെറ്റിന്റെ കരയില്‍ നിന്നോ
എങ്ങനെ പിറവി പിറന്നു
ഉത്തരം അറിയാ ചോദ്യമിന്നും
ഉത്തരം അറിയാ ചോദ്യം
ദൂരം തീരാ പാതകള്‍ തേടും
കാലം കാണാ യാത്രക്കാരാ
ഉദിക്കാത്ത കിഴക്കിന്റെ പിടിക്കുള്ളിലമരാതെ
പടിഞ്ഞാറസ്തമിക്കാതെ കറങ്ങുമ്പോഴും (2)
താളം തെറ്റാതെ പായും ദിനരാത്രക്കൂത്തരങ്ങില്‍
കാലത്തിന്‍ ഒടുങ്ങാത്ത കാത്തിരിപ്പ് (2)
ദൂരം തീരാ പാതകള്‍ തേടും
കാലം കാണാ യാത്രക്കാരാ
തുടിക്കുന്ന മനസ്സിന്റെ ചിരിക്കുള്ളിലലിയുന്നു
മിടിക്കുന്ന മിഴിനീരിന്‍ ശവക്കോലങ്ങള്‍ (2)
ബന്ധങ്ങള്‍ ചേർന്നലക്കും
വിഴുപ്പു ഭാണ്ഡവും താങ്ങി
സ്നേഹത്തിന്‍ വെളുത്തേടക്കാത്തിരിപ്പ് (2)
ദൂരം തീരാ പാതകള്‍ തേടും
കാലം കാണാ യാത്രക്കാരാ
നീ തുടങ്ങിയ സഞ്ചാരങ്ങള്‍
നീ തുടങ്ങിയിടത്താണിന്നും
ശരിയുടെ കടലില്‍ നിന്നോ
തെറ്റിന്റെ കരയില്‍ നിന്നോ
എങ്ങനെ പിറവി പിറന്നു
ഉത്തരം അറിയാ ചോദ്യമിന്നും
ഉത്തരം അറിയാ ചോദ്യം
ഉത്തരം അറിയാ ചോദ്യം
ഉത്തരം അറിയാ ചോദ്യം