നീലമേഘം പൊഴിയാറായ്
നീലമേഘം പൊഴിയാറായ് അകലെമാമലയിൽ
പീലിവീശി ആടിടുന്നു മാമയിൽ ജാലം
ഉള്ളിനുള്ളിൽ പലനാൾ മുൻപേ ഒളിഞ്ഞിരുന്നവനേ
എന്നെ നിന്നിൽ , നിന്നെയെന്നിൽ എന്നും കാണും നാം
ചൊല്ലൂ ... ( നീലമേഘം ... )
മനസ്സുകൊണ്ടും വാക്കുകൊണ്ടും ഒരു വികാരം നാം
ചിമിഴിനുള്ളിൽ ആഴിതേടും അറിവുദാഹികൾ നാം
പഠനമാകാൻ തൻ ശരീരം ദാനം നൽകോരും
ജീവനാടും നാട്ടരങ്ങും കാണാത്ത കാണികളും
ഞാനും നീയും ഒന്നും ചേരും മായാവിനോദവനം
ഞാനും നീയും ഒന്നും ചേരും മായാവിനോദവനം
(നീലമേഘം.. )
ഞൊടിയിൽ നമ്മൾ തമ്മിൽ തമ്മിൽ മനങ്ങൾ പന്താടി
അതിരുകാണാത്തീരദൂരം കനവു പങ്കുവെച്ചു
നിമിഷനൂലിൽ ജന്മബന്ധം അന്യോന്യം ചാർത്തുമ്പോഴും
നീതിയേതോ പൂവസന്തം തേൻത്തുള്ളി വീഴ്ത്തുമ്പോഴും
സ്നേഹദൂതൻ കൈയിലേത്തും നാടോടിത്തമ്പുരു നാം
സ്നേഹദൂതൻ കൈയിലേത്തും നാടോടിത്തമ്പുരു നാം
( നീലമേഘം... )
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
neelamegham
Additional Info
Year:
2013
ഗാനശാഖ: