നാടോടിചൂളം മൂളി
ലാലൈക്കാ.. ലാലൈക്കാ..
നാടോടിചൂളം മൂളി നഗരം നീ കാണാനെത്തി
തുന്നാരം പുന്നാരക്കുരുവീ
സ്വപ്നങ്ങൾ വാരിച്ചൂടി തൂമഞ്ഞിൽ മുങ്ങിപ്പൊങ്ങി
പാറുന്നു ജീവന്റെ ലഹരീ
മാറ്റേറുമീ രസ തീരങ്ങളിൽ
കേൾക്കുന്നൊരീ.. പുതുവായ്ത്താരിയിൽ
കൊത്താനോ വേണ്ടേ വിത്തൊന്നോ കൊക്കിൽ
വന്നാലും പൂവൻ കുരുവീ..
ഹേയ് നാടോടിചൂളം മൂളി നഗരം നീ കാണാനെത്തി
തുന്നാരം പുന്നാരക്കുരുവീ
കണ്ടേ.. സ്വപ്നങ്ങൾ വാരിച്ചൂടി തൂമഞ്ഞിൽ മുങ്ങിപ്പൊങ്ങി
പാറുന്നു ജീവന്റെ ലഹരീ
ഹേയ് നീയിങ്ങനെ കണ്ടിട്ടില്ല
കനവിൽ നീ മേഞ്ഞിട്ടില്ല
തങ്ങാനൊരു കൂട് അഴകെഴും കൂട്
ആഹാ.. നാമിതുവരെ കേട്ടിട്ടില്ല
നിനവിലും മൊട്ടിട്ടില്ല..
സ്നേഹത്തിൻ ഉറവ്.. കനിവോലും കരള്
കൈയ്യെത്തും ദൂരേ മഴവില്ലിൻ ഞാണേൽ
അമ്പൊന്ന് നീ തൊടുക്കൂ.
കാലംമാറും നേരം കൂടെ മാറാനല്ലേ ലോകം
ഇനി ഇതിനൊരു മുഖവുരയെഴുതുക
പുതിയ തിന തിരയുമൊരു കുരുവീ
നാടോടിചൂളം മൂളി നഗരം നീ കാണാനെത്തി
തുന്നാരം പുന്നാരക്കുരുവീ
സ്വപ്നങ്ങൾ വാരിച്ചൂടി തൂമഞ്ഞിൽ മുങ്ങിപ്പൊങ്ങി
പാറുന്നു ജീവന്റെ ലഹരീ
പൂവിൻവിളി താഴെ മണ്ണിൽ
കണിനാളം മേലേ വിണ്ണിൽ
തൂകുന്നൊരു ചേല്.. നിറമേറും ചേല്
ഉം....നാടടിമുടി കോലം മാറ്റി
ഉലകമോ വേഗം കൂട്ടി പൊങ്ങിപ്പറന്നു് പാറ്
ഉയരങ്ങൾ കയറ്..
നെടണ്ടേ ലോകം ചിരിപൊട്ടും ലോകം
ഉള്ളൊന്നു നീ മിനുക്ക്
കുട്ടാ നേരം വൈകിപ്പോയാലയ്യോ ചുമ്മാതല്ലേ ജന്മം
ഇനിയിതിനൊരു മറുപടി പറയുക
മധുര മദമറിയുമൊരു കുരുവീ..
(നാടോടിചൂളം മൂളി നഗരം)