കണ്മണിയേ നീ ചിരിച്ചാൽ

ഉം ..ആ ..

കണ്മണിയേ നീ ചിരിച്ചാൽ
നെഞ്ചിലുദിക്കണ് വെണ്ണിലവ്
കണിമലരേ നീ കരഞ്ഞാൽ
മാറ് കിനിയണ് തേൻ നനവ്
പിഞ്ചുപാദം തൊട്ടുവെന്നാൽ തളിരണിയും ഭൂമി
മേലേ മിന്നിത്തിളങ്ങുന്നു നക്ഷത്രക്കൂടാരം നിനക്കായി..വാവേ
കണ്മണിയേ നീ ചിരിച്ചാൽ
നെഞ്ചിലുദിക്കണ് വെണ്ണിലവ്
കണിമലരേ നീ കരഞ്ഞാൽ
മാറ് കിനിയണ് തേൻ നനവ്

കൈക്കുഞ്ഞായി വന്നു നീ മിഴിതുറന്നു നീ തിരഞ്ഞു
അമ്മയെ എന്നരുമവാവേ
വളരണ ചന്ദ്രിക നീ.. അഴകിൻ തെല്ലേ..
ഇങ്കിനായി ഇനി അരികെ വാ..
ഇതിലെ വാ ഇഴുകി വാ
കുടുകുടെ ഒഴുകിയൊഴുകി വാ..

കണ്മണിയേ നീ ചിരിച്ചാൽ
നെഞ്ചിലുദിക്കണ് വെണ്ണിലവ്
കണിമലരേ നീ കരഞ്ഞാൽ
മാറ് കിനിയണ് തേൻ നനവ്

പൊന്നുണ്ണിക്കാലുകൾ പിരുപിരയോ പിച്ചവെച്ചു
വീഴരുതേ കുരുകുരുന്നേ..
പുതിയൊരു ലോകമിതാ ഇനി നിൻ മുന്നിൽ..
അറിയണേ... പൊരുളറിയണേ...
ഇരവും പകലും പിരിയണ വഴികളറിയണേ

കണ്മണിയേ നീ ചിരിച്ചാൽ
നെഞ്ചിലുദിക്കണ് വെണ്ണിലവ്
കണിമലരേ നീ കരഞ്ഞാൽ..
മാറ് കിനിയണ് തേൻ നനവ്
പിഞ്ചുപാദം തൊട്ടുവെന്നാൽ തളിരണിയും ഭൂമി
മേലേ മിന്നിത്തിളങ്ങുന്നു നക്ഷത്രക്കൂടാരം
നിനക്കായി..വാവേ
ആരിരാരോ രാരീരോ ..ആരിരാരോ..രാരീരോ
ആരിരാരോ..ആരീരോ ..ഉഹും..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
kanmaniye nee chirichaal