വേദാന്തതിടമ്പേറും
വേദാന്തത്തിടമ്പേറും ശ്രീ ആറ്റുകാലമ്മ
വരതീർത്ഥമാടുന്ന ശുഭയാമമായ്(വേദാന്തത്തിടമ്പേറും)
കണ്ണീരുപോൽ കർമ്മവൃതശുദ്ധമായ് മെല്ലെ
കിള്ളിയാർ തിരുനാമ ശ്രുതിചേർക്കയായ്
(കണ്ണീരുപോൽ)
വേദാന്തത്തിടമ്പേറും ശ്രീ ആറ്റുകാലമ്മ
വരതീർത്ഥമാടുന്ന ശുഭയാമമായ്..
മധുരയ്ക്കുമിപ്പുറം പദ്മനാഭൻ വാഴും
തിരുവനന്തൻപുരിയ്ക മ്മയായി
മഴവില്ലിനൊളിതോൽക്കും മധുമന്ദഹാസമായി
തെളിയുന്നു ആറ്റുകാൽ ജഗദാംബിക..
മുല്ലുവീട്ടിൽ പണ്ടു മൂന്നുവരയെന്നപോൽ
മൂവുലകു തിരുനെറ്റി, തിലകമായി
മൂവുലകു തിരുനെറ്റി, തിലകമായി....
വേദാന്തത്തിടമ്പേറും ശ്രീ ആറ്റുകാലമ്മ
വരതീർത്ഥമാടുന്ന ശുഭയാമമായ്..
കളഭത്തിൽ നീരാടി ഉണരുമീ വാത്സല്യ
കുളിരിൽ ഞാൻ ജല ജീവ ബിന്ദുവായി
മനസ്സെന്ന മൺകുടം തന്നിൽ തിളക്കുന്ന
മൗനങ്ങൾ അഖിലവും ഗാനമായി..
പൊങ്കാലമണ്ണിൽ വന്നൊരു നോക്കു കണ്ടുഞാൻ..
മങ്കെനിൻ തൃക്കാൽക്കൽ തൊട്ടു പാടി
മങ്കെനിൻ തൃക്കാൽക്കൽ തൊട്ടു പാടി..
വേദാന്തത്തിടമ്പേറും ശ്രീ ആറ്റുകാലമ്മ
വരതീർത്ഥമാടുന്ന ശുഭയാമമായ്..
കണ്ണീരുപോൽ കർമ്മവൃതശുദ്ധമായ് മെല്ലെ
കിള്ളിയാർ തിരുനാമ ശ്രുതിചേർക്കയായ്
(കണ്ണീരുപോൽ)
വേദാന്തത്തിടമ്പേറും ശ്രീ ആറ്റുകാലമ്മ
വരതീർത്ഥമാടുന്ന ശുഭയാമമായ്..