പാട്ടു പാടാൻ കൂട്ടു കൂടാൻ
പാട്ടു പാടാൻ കൂട്ടു കൂടാൻ
ആടിപ്പാടാൻ പാട്ടിലാക്കാൻ
ഒത്തുചേരാം ചേർന്നിരിക്കാം
ചുറ്റിയടിക്കാം ആഘോഷിക്കാം
അലകൾ പോലെ നമ്മുടെ സ്നേഹം
വാനം പോലെ നമ്മുടെ മോഹം
ആഴിത്തിരകളിൽ മുങ്ങിത്തപ്പി
മുത്തും പവിഴോം കോർത്തെടുക്കാം
(പാട്ടു പാടാം)
പ്രണയത്തിൻ ഉന്മാദ ലഹരിയിൽ ഒഴുകാം
സ്നേഹത്തിൻ സൗധങ്ങൾ പണിതുയർത്താം
ആരോടും പറയാത്ത കഥകൾ പോലെ
സൗഹൃദമെന്നൊരു കൊട്ടാരം (2 )
കുയിലുകൾ പോലെ പാടാം
മയിലുകൾ പോലെ ആടാം
പറവകളായി പറന്നീടാം
കളിയാടാം വിളയാടാം
നിറ താള മേള തപ്പിനൊപ്പം
പാട്ടുപാടാൻ
സ്നേഹത്തിൻ വാസന്ത സ്വപ്നത്തിലൊഴുകാം
മോഹത്തിൻ മലരുകൾ കൊരുത്തെടുക്കാം
എന്നെന്നും വാടാത്ത പൂക്കൾ പോലെ
സൗഹൃദമെന്നൊരു പൂന്തോട്ടം (2)
പൂവുകളായി പൂക്കാം
പൂമ്പാറ്റയായി മാറാം
തേനുണ്ട് പാറിപ്പറക്കാം
മണമേകാം ഉയിരേകാം
ഇനി പറന്നു പറന്നു മറന്നു നമ്മൾ
(പാട്ടു പാടാൻ )