ഈ പകലറിയാതെ

ഈ പകലറിയാതെ
വിടരും നിന്റെ നീലമിഴിയറിയാതെ (2)
നിൻ മനമറിയാതെ..അറിയാതെ
ഈ മഴയറിയാതെ..അറിയാതെ
ഹൃദയം മെല്ലെ പാടിയ പാട്ടിനൊരഴകായീ..
ഇന്നറിയാതേ...ഇന്നറിയാതേ
ഇന്നറിയാതേ...ഇന്നറിയാതേ
 
താരങ്ങൾ പോൽ മിന്നും മോഹങ്ങൾ
മായാത്ത വർണ്ണങ്ങളാൽ നെയ്തും
പുതുവഴി തേടിയ കാറ്റായ് അലഞ്ഞു പാടും
പുതുമൊഴി നാമെന്നും
മലരറിയാതെ ഇന്നറിയാതെ
ഈ കനവിലലിഞ്ഞതും അറിയാതെ
ഹൃദയം മെല്ലെ പാടിയ പാട്ടിനൊരഴകായീ..
ഇന്നറിയാതേ...ഇന്നറിയാതേ
 
പായുന്ന തേരായി മാറുന്നു
കാണാത്ത തീരങ്ങൾ തേടുന്നു
ഒരു ലഹരിയിൽ ഇന്നെങ്ങോ പടർന്നു-
പാറിപ്പറന്നു വിണ്ണാകെ
ഈ മഴയറിയാതേ ഇന്നറിയാതേ
നിൻ മനമറിയാതേ ഇന്നറിയാതേ
ഹൃദയം മെല്ലെ  പാടിയ പാട്ടിനൊരഴകായീ..
ഇന്നറിയാതേ...ഇന്നറിയാതേ 
 
ഈ പകലറിയാതെ
വിടരും നിന്റെ നീലമിഴിയറിയാതെ (2)
ഇന്നറിയാതേ...ഇന്നറിയാതേ
ഇന്നറിയാതേ...ഇന്നറിയാതേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ee Pakalariyathe

Additional Info

Year: 
2012

അനുബന്ധവർത്തമാനം