ഡെൽന ഡേവിസ്

Delna Davis

1995 സെപ്റ്റംബർ 24 -ന് തൃശ്ശൂരിൽ ജനിച്ചു. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടിയതിനുശേഷമാണ് ഡെൽന ഡേവിസ് സിനിമയിലെത്തുന്നത്. 2014 -ൽ Vidiyum Varai Pesu എന്ന തമിഴ് സിനിമയിലൂടെയാണ് അഭിനയരംഗത്തേയ്ക്ക് ചുവടുവെയ്ക്കുന്നത്. 2015 -ൽ യൂ ടൂ ബ്രൂട്ടസ് എന്ന ചിത്രത്തിലഭിനയിച്ചുകൊണ്ട് ഡെൽന മലയാളത്തിലെത്തുന്നത്. തുടർന്ന് ഹാപ്പി വെഡ്ഡിംഗ്, നിങ്ങൾ ക്യാമറ നിരീക്ഷണത്തിലാണ് എന്നീ സിനിമകളിൽ അഭിനയിച്ചു. Kurangu Bommai എന്ന സിനിമയുൾപ്പെടെ ആറിലധികം തമിഴ് സിനിമകളിൽ ഡെൽന അഭിനയിച്ചിട്ടുണ്ട്.

2017 -മുതലാണ് ഡെൽന ഡേവിസ് ടെലിവിഷൻ സീരിയലുകളിൽ അഭിനയിക്കാൻ തുടങ്ങുന്നത്. സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്ത  അവരിൽ ഒരാൾ ആയിരുന്നു ആദ്യം അഭിനയിച്ച സീരിയൽ. തുടർന്ന് ഡെൽന അഭിനയിച്ചതെല്ലാം തമിഴ് സീരിയലുകളിലായിരുന്നു പത്തിലധികം സീരിയലുകളിൽ അഭിനയിച്ചു. ഒരു ഹിന്ദി സീരിയലിലും ഡെൽന അഭിനയിച്ചിട്ടുണ്ട്.