ഷില്‍ക്ക രാജ്

Shilka Raj

കോസ്റ്റ്യൂം ഡിസൈനിംഗ് രംഗത്തെ പുതുമുഖമാണ് ഷില്‍ക്ക രാജ്. യൂ ടൂ ബ്രൂട്ടസാണ് ഷില്‍ക്കയുടെ പ്രഥമ ചിത്രം.
മുംബയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗില്‍ നിന്നും ഫാഷന്‍ ഡിസൈനിംഗ് പഠിച്ചിട്ടുള്ള ഷില്‍ക്ക പഠനകാലത്തുതന്നെ 2012 ല്‍ ടസല്‍ ഡിസൈനര്‍ അവാര്‍ഡ് കരസ്ഥമാക്കിയിട്ടുണ്ട്. ബാലരാമപുരം കൈത്തറിയില്‍ കസവ് നൂലുകള്‍ക്കിടയില്‍ മ്യൂറല്‍ പെയിന്റിംഗ് മനോഹാരിതയോടെ ചെയ്തതിനായിരുന്നു ഷില്‍ക്കയ്ക്ക് ഈ അംഗീകാരം കിട്ടിയത്. നാല്‍പ്പതോളം പേര്‍ മത്സരിച്ചതില്‍ നിന്നുമായിരുന്നു ഷില്‍ക്ക ഈ നേട്ടം കൈവരിച്ചത്.
വളരെ ചെറുപ്പം മുതലെ കളറിംഗിനോടും ഡിസൈനിംഗിനോടും താല്‍പ്പര്യമായിരുന്നു. സ്റ്റിച്ചിംഗ് സംബന്ധമായ ജോലികളോടും ഡിസൈനിംഗിലും താല്‍പ്പര്യവും കഴിവും ഉണ്ടെന്ന് പേരന്റ്‌സ് മനസ്സിലാക്കിയപ്പോള്‍ ഷില്‍ക്കയുടെ ചെറിയ പ്രായത്തില്‍ തന്നെ ഒരു തയ്യല്‍ മെഷീന്‍ വാങ്ങിക്കൊടുത്തു. അതു വഴിത്തിരിവായി. ഫാഷന്‍ ഡിസൈനര്‍ രംഗത്ത് പ്രവര്‍ത്തിക്കാനാണ് താല്‍പ്പര്യം. ധാരാളം ഫാഷന്‍ ഷോകളില്‍ പങ്കെടുത്തിട്ടുണ്ട്. നിറങ്ങളിലൂടെയും ഡിസൈനുകളിലൂടെയും തനിക്ക് വസ്ത്രലോകത്ത് ഭംഗി പകരാന്‍ കഴിയുമെന്ന് ഷില്‍ക്ക വെളിപ്പെടുത്തി. മഴവില്‍മനോരമയിലെ 'മിടുക്കി' എന്ന പ്രോഗ്രാമിനുവേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്