അംബികാസുതൻ മാങ്ങാട്

Ambikasuthan Mangad - Writer
Ambikasuthan Mangad
Date of Birth: 
തിങ്കൾ, 8 October, 1962
സംഭാഷണം: 1
തിരക്കഥ: 1

1962 ഒക്ടോബർ മാസം 8ന് കാസർഗോഡ് ജില്ലയിൽ ജനിച്ചു. ജന്തുശാസ്ത്രത്തിൽ ബിരുദവും കാലിക്കറ്റ് സർ‌വ്വകലാശാലയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്താര ബിരുദവും, എം.ഫിലും നേടി. ഇപ്പോൾ കാഞ്ഞങ്ങാട് നെഹ്റു കോളേജിൽ മലയാള വിഭാഗം അദ്ധ്യാപകനായി പ്രവർത്തിക്കുന്നു. മലയാളത്തിലെ ഉത്തരാധുനിക ചെറുകഥാകൃത്തുക്കളിൽ പ്രമുഖനാണ്‌ അംബികാസുതൻ മാങ്ങാട്. ചെറുകഥകൾക്കു പുറമെ നോവലുകളും ചലച്ചിത്രങ്ങൾക്ക് തിരക്കഥകളും എഴുതാറുണ്ട്.

പ്രധാനകൃതികൾ

  • കുന്നുകൾ പുഴകൾ
  • എൻ‌മകജെ
  • രാത്രി
  • രണ്ടു മുദ്ര
  • ജീവിതത്തിന്റെ മുദ്ര
  • കമേഴ്സ്യൽ ബ്രേക്ക്
  • വാലില്ലാത്ത കിണ്ടി
  • ഒതേനന്റെ വാൾ
  • മരക്കാപ്പിലെ തെയ്യങ്ങൾ