ശാന്തി പ്രിയ
തിരുവനന്തപുരം സ്വദേശിനിയാണ് ശാന്തിപ്രിയ. തിരുവനന്തപുരം കേരള ലോ അക്കാദമിയിൽ നിന്നും നിയമ ബിരുദം നേടി വക്കീലായി പ്രാക്റ്റീസ് ചെയ്യുന്നു. അമൃത ടിവി, ഏഷ്യാനെറ്റ് എന്നീ ചാനലുകളിൽ അവതാരികയായാണ് ശാന്തിപ്രിയ തന്റെ കലാജീവിതത്തിന് തുടക്കം കുറിയ്കുന്നത്.
രമേഷ് പിഷാരടി സംവിധാനം ചെയ്ത മമ്മൂട്ടി നായകനായ ഗാനഗന്ധർവ്വൻ എന്ന സിനിമയിളൂടെയാണ് ശാന്തി പ്രിയ അഭിനയരംഗത്തേയ്ക്ക് ചുവടു വെയ്ക്കുന്നത്. അതിനുശേഷം ജിത്തു ജോസഫ് സംവിധാനം ചെയ്ത മോഹൻലാൽ നായകനായ റാം എന്ന സിനിമയിലാണ് അഭിനയിച്ചത്. തുടർന്ന് ജിത്തു ജോസഫ് - മോഹൻലാൽ ചിത്രം ദൃശ്യം 2 -വിൽ അഭിനയിച്ചു. റാം റിലീസാകാൻ വൈകിയതിനാൽ ദൃശ്യം 2 ശാന്തിപ്രിയയുടെ രണ്ടാമത്തെ ചിത്രമായി. ദൃശ്യം 2 വിൽ ശാന്തി പ്രിയ അവതരിപ്പിച്ച അഡ്വക്കെറ്റ് രേണുക പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. അതിനുശേഷം 4-ാം മുറ എന്ന സിനിമയിൽ പോലീസ് ഓഫീസറായി അഭിനയിച്ചു.
ശാന്തിപ്രിയയുടെ ഭർത്താവ് ഷിജു രാജശേഖരൻ. അവർക്ക് ഒരു മകളാണുള്ളത്.