നിന്റെ നിഴൽ കൊണ്ട്

ഉം ..ഉം
നിന്റെ നിഴൽ കൊണ്ട് ഞങ്ങളെ സൃഷ്‌ടിച്ച
നാഥാ ..നിന്റെയാകാശവും ഭൂമിയും നന്മയും
പങ്കിട്ടു തന്ന പിതാവേ.. (2)

നിത്യമാം ദു:ഖത്തിൻ കള്ളിമുൾപ്പൂവുകൾ..
എന്തിന്നു പിന്നെ നീ ചൂടിച്ചു ഞങ്ങളെ
നിത്യമാം ദു:ഖത്തിൻ കള്ളിമുൾപ്പൂവുകൾ
എന്തിന്നു പിന്നെ നീ ചൂടിച്ചു ദൈവമേ...
നിന്റെ നിഴൽ കൊണ്ട് ഞങ്ങളെ സൃഷ്‌ടിച്ച
നാഥാ ..നിന്റെയാകാശവും ഭൂമിയും നന്മയും
പങ്കിട്ടു തന്ന പിതാവേ..

ആരുമില്ലാത്തവർക്കാശ്രമായൊരു വെള്ളിനക്ഷത്രം-
പിറന്നെന്നു കേട്ടനാൾ യാത്ര തുടങ്ങിയനാധരാം ഞങ്ങൾക്ക്
പായും പങ്കായവുമായിരിക്കേണമേ
ഈ മഴ തീ മഴ തോരുകില്ലേ..
ഇ കൊടുങ്കാറ്റും അടങ്ങുകില്ലേ..

നിന്റെ നിഴൽ കൊണ്ട് ഞങ്ങളെ സൃഷ്‌ടിച്ച
നാഥാ ..നിന്റെയാകാശവും ഭൂമിയും നന്മയും
പങ്കിട്ടു തന്ന പിതാവേ..

ഞങ്ങൾ പരസ്പരം കാവലു നിർത്തിയോ-
രംഗതിരിക്കുന്ന പുല്ലുമാടങ്ങളിൽ..
ദൈവമേ ഞങ്ങൾക്ക് കാവലാൽ നീ വന്നു
നിൽക്കുമാ സ്വപ്നത്തെ കാണ്‍മതിന്നായ്
രാത്രിയും ഞങ്ങളും കാത്തിരുന്നു..
ഈ മഞ്ഞുമാസവും കാത്തിരുന്നു

നിന്റെ നിഴൽ കൊണ്ട് ഞങ്ങളെ സൃഷ്‌ടിച്ച
നാഥാ ..നിന്റെയാകാശവും ഭൂമിയും നന്മയും
പങ്കിട്ടു തന്ന പിതാവേ..
ഉം ..ഉം ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ninte nizhal kond

Additional Info

Year: 
2015