സീൻ നമ്പർ 001
Actors & Characters
Actors | Character |
---|---|
ചന്ദ്രമോഹൻ | |
കഥ സംഗ്രഹം
മലയാള സിനിമയിലെ സംവിധായകരായ പ്രിയനന്ദൻ, ബിജു വർക്കി എന്നിവർ ഈ ചിത്രത്തിൽ പ്രാധാന്യമുള്ള വേഷങ്ങളിൽ അഭിനയിക്കുന്നു.
മലയാള സിനിമയിലെ പോപ്പുലർ സംവിധായകനാണു ചന്ദ്രമോഹൻ(സൈജു കുറുപ്പ്) ഹിറ്റ് മേക്കർ സംവിധാായകനായിരുന്ന ഒരു കാലത്ത് പ്രശസ്ത നടിയായ പ്രിയാ ചന്ദ്രനെ(രൂപശ്രീ) വിവാഹം കഴിച്ചു. അതോടെ പ്രിയാ ചന്ദ്രൻ അഭിനയം നിർത്തി കുടുംബിനിയായി. പക്ഷെ കുറേ നാളുകൾ കഴിഞ്ഞപ്പോൾ ചന്ദ്രമോഹനു ചിത്രങ്ങൾ കുറഞ്ഞു. അതോടെ ചന്ദ്രമോഹൻ നിവൃത്തികേടിലായി. നല്ല നിലയിൽ ജീവിച്ചിരുന്ന പ്രിയയും ചന്ദ്രമോഹനും ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ പറ്റാത്ത അവസ്ഥയിലായി.
ഇതിനിടയിലാണ് ഒരു നിർമ്മാതാവ് ചന്ദ്രമോഹനെ കാണാൻ വരുന്നത്. ചന്ദ്രമോഹനെക്കൊണ്ട് ഒരു സിനിമ സംവിധാനം ചെയ്യിക്കുകയായിരുന്നു ഉദ്ദേശ്യം. പക്ഷെ നിർമ്മാതാവ് ഒരു നിർദ്ദേശം മുന്നോട്ട് വെച്ചു. ചന്ദ്രമോഹന്റെ ഭാര്യയും മുൻ നടിയുമായ പ്രിയാചന്ദ്രൻ നായികയകണം. മറ്റു നിവൃത്തിയില്ലാത്തതുകൊണ്ട് ചന്ദ്രമോഹൻ സമ്മതിക്കുന്നു. നിർമ്മാതാവുമായി എഗ്രിമെന്റ് വെച്ച് അഡ്വാൻസ് കൈപ്പറ്റുന്നു. വർഷങ്ങളും പരിശ്രമം കൊണ്ട് താനുണ്ടാക്കിയ തിരക്കഥ ചന്ദ്രമോഹൻ ഈ സിനിമക്കായി തിരഞ്ഞെടൂത്തു. നിർമ്മാതാവ് സമ്മതിച്ചു. മറ്റെല്ലാ കാര്യങ്ങളും റെഡിയാകുന്നു. എന്നാൽ ഷൂട്ടിങ്ങ് തുടങ്ങുന്നതിനു മുൻപ് നിർമ്മാതാവ് ചില കടുത്ത തീരുമാനങ്ങൾ ചന്ദ്രമോഹനോട് പറയുന്നു. ഈ തിരക്കഥ വേണ്ടെന്നും പകരം മറ്റൊരു തിരക്കഥ മതിയെന്നും. ആ തിരക്കഥ നിർമ്മാതാവ് ചന്ദ്രമോഹന് കൈമാറുന്നു. അത് തികച്ചും ഒരു നിലവാരം കുറഞ്ഞ ചിത്രത്തിന്റെ തിരക്കഥയായിരുന്നു. ഒരിക്കൽ പോലും അത്തരമൊരു ചിത്രം തന്റെ സിനിമാ സ്വപ്നങ്ങളിൽ ഇല്ലാതിരുന്ന ചന്ദ്രമോഹൻ നിരാശനായി. എന്നാൽ കരാറുറപ്പിച്ച പ്രകാരം ചിത്രം തീർത്തുകൊടുക്കാതെ നിവൃത്തിയുമില്ലായിരുന്നു. താല്പര്യമില്ലെങ്കിലും മനസ്സില്ലാമനസ്സോടെ ചന്ദ്രമോഹൻ, നിർമ്മാതാവിന്റെ തിരക്കഥ വെച്ച് ഷൂട്ടിങ്ങ് ആരംഭിക്കുന്നു.
അതോടെ ഓരോരോ പ്രശ്നങ്ങൾ ആരംഭിക്കുകയായി.