ഹിമലയഗിരിയുടെ നെറുകയിലൊരു

ഓം ..ഓം ഏകദന്തായ വിദ്‌മഹേ
വക്രതുണ്ഡായ ധീമഹി
തന്നോ ദന്തി പ്രചോദയാത്‌...

ഹിമലയഗിരിയുടെ നെറുകയിലൊരു പദസ്വരജതിലയനടനം..
മോഹനം മോഹനം..
ഉമയുടേ മിഴിമുന തഴുകിയ ഹരനുടെ
സിരകളിലൊരു ചലനം..മന്മഥാലിംഗനം
സുമസമ്മേളനം സുഖ സമ്മോഹനം
ശരകൂടാരമീ വിപിനം..
കുളിരാലേപനം അമൃതാലേഖനം
നിറ കേദാരമീ സദനം.. ഹോയ്
ഹിമലയഗിരിയുടെ നെറുകയിലൊരു പദസ്വരജതിലയനടനം..
മോഹനം മോഹനം..
ഉമയുടേ മിഴിമുന തഴുകിയ ഹരനുടെ
സിരകളിലൊരു ചലനം..മന്മഥാലിംഗനം

മാരന്റെ പൂവമ്പിൽ പുതിയ പുതിയ ലഹരി തഴുകിയുണരും
വാത്സ്യായനൻ നടനം..
ശൃംഗാര ശൃംഗങ്ങൾ കയറി  മദനകളഭമഴയിൽ നനയും
താഴ്‌വാരമായി ഹൃദയം..
സുരഗംഗാരവം രസകേളീതടം.
ശിവശക്തീലയം.. ശോഭനം..ഹോയ്

ഹിമലയഗിരിയുടെ നെറുകയിലൊരു പദസ്വരജതിലയനടനം..
മോഹനം മോഹനം...
ഉമയുടേ മിഴിമുന തഴുകിയ ഹരനുടെ
സിരകളിലൊരു ചലനം..മന്മഥാലിംഗനം..

മഞ്ജീരമന്ത്രങ്ങൾ പുളകധ്വനിയിൽ അലസമലസമുലയും
മാരോത്സവം മധുരം..
മല്ലീശ ബാണങ്ങൾ മിഴിയിലിനിയുമിനിയുമെഴുതിയണയും
നാളെണ്ണിയോ ശിശിരം..
പുരഹരനിൽ നിറയും ശിവം നീ.....ആ ..ആ
തോം തക തകിട തതക തകിട തതക
തകിട തതക തകിട തകിട തകിട തോം
തക്കിട്ട തോം  താക്കിട്ട

ജരയുടെ നരയുടെ വഴികളിലുരുകിയ
മഹിയുടെ മനസ്സിന്  ശുഭകരമരുളുക 
രിപുജഡയണിയും കലയുടെ നിറവിൽ
സുതയുടേ ശിവചരിതം
മഞ്ജീര മന്ത്രങ്ങൾ പുളകധ്വനിയിൽ അലസമലസം ഉലയും
മാരോത്സവം മധുരം..
നരനാരീലയം വരമാകുന്നൊരീ
ധര ചൂടുന്നിതാ യൗവനം... ഹോയ്

ഹിമലയഗിരിയുടെ നെറുകയിലൊരു പദസ്വരജതിലയനടനം..
മോഹനം മോഹനം...
ഉമയുടേ മിഴിമുന തഴുകിയ ഹരനുടെ
സിരകളിലൊരു ചലനം..മന്മഥാലിംഗനം..
സുമസമ്മേളനം സുഖ സമ്മോഹനം
ശരകൂടാരമീ വിപിനം.. ഹോയ്
കുളിരാലേപനം അമൃതാലേഖനം
നിറ കേദാരമീ സദനം.. ഹോയ്
ഹിമലയഗിരിയുടെ നെറുകയിലൊരു പദസ്വരജതിലയനടനം..
മോഹനം മോഹനം..
ഉമയുടേ മിഴിമുന തഴുകിയ ഹരനുടെ
സിരകളിലൊരു ചലനം..മന്മഥാലിംഗനം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
himalaya giriyude nerukayiloru

Additional Info

അനുബന്ധവർത്തമാനം