സന്ധ്യാംബരങ്ങളിലേറും
സന്ധ്യാംബരങ്ങളിലേറും
സിന്ദൂര മുകിലുകളേ (2)
സലിലാഴിയില്‍ ചുടുശ്വാസമായി
പിറന്നിടും കണികകളേ
സ്മരണയില്‍ ചിലമ്പിടും കുളിരിന്‍ നാമ്പുകളേ
മേലെ....സന്ധ്യാംബരങ്ങളിലേറും
സിന്ദൂര മുകിലുകളേ
കാമുകനാകും കാറ്റല മെല്ലെ
കവിളിലുരുമ്മിയ കാലം (2)
പറന്നുവോ നിറങ്ങളെത്തേടീ ..ആ..
പറന്നുവോ നിറങ്ങളെത്തേടി
ചിറകുള്ള മോഹവും പേറി
ഇറങ്ങിയോ ഇടയ്ക്കിടെ താഴെ
നനവുള്ള താഴ്‌വര നീളെ
കാനനഭൂവിന്‍ മാറിലിണങ്ങും
അഴകുള്ള ചേലകള്‍ പോലേ
സന്ധ്യാംബരങ്ങളിലേറും സിന്ദൂര മുകിലുകളേ
ലാലലല്ല.. ലാലലല്ല.. ലാലലല്ല.. ലലലാ
ആഹഹാഹാ ..
നീലിമതോറും ചാരുതയേറും
പറവകള്‍ നിങ്ങളെന്നാലും
ഉഡുക്കളോ പതക്കമായി മിന്നും.. ആ
ഒരിക്കലോ പതിക്കുമീ മണ്ണില്‍
കൊഴിയുന്ന പൂവുകള്‍ പോലെ
ജീവിതമേതോ പാതയിലൂടെ
ഒഴുകുന്ന യാത്രയാണല്ലേ
സന്ധ്യാംബരങ്ങളിലേറും
സിന്ദൂര മുകിലുകളേ (2)
സലിലാഴിയില്‍ ചുടുശ്വാസമായി
പിറന്നിടും കണികകളേ
സ്മരണയില്‍ ചിലമ്പിടും കുളിരിന്‍ നാമ്പുകളേ
മേലെ....സന്ധ്യാംബരങ്ങളിലേറും
സിന്ദൂര മുകിലുകളേ ..