ശ്രീമൂലനഗരം തിലക്

Sreemoolanagaram Thilak
Date of Death: 
ചൊവ്വ, 13 September, 2022
സംഗീതം നല്കിയ ഗാനങ്ങൾ: 4

കൊച്ചിൻ കലാഭവൻ, മൂവാറ്റുപുഴ എയ്ഞ്ചൽ വോയ്സ് തുടങ്ങി വിവിധ ഗാനമേള ട്രൂപ്പുകളിൽ 40 വർഷത്തോ ളമായി പ്രധാന ഗായകൻ.

മോഹിതം, സീൻ നമ്പർ 001 എന്നീ ചിത്ര ങ്ങൾക്ക് സംഗീത സംവിധാനം നിർവഹിച്ചു. എ.ആർ. റഹ്മാൻ, ഇളയരാജ എന്നിവരുടെ ഗാനങ്ങൾക്ക് ട്രാക്ക് പാടിയിട്ടുണ്ട്. തിരുവൈരാണിക്കുളം ക്ഷേത്രത്തിലെ നടതുറപ്പ് ഉത്സവവുമായിബന്ധപ്പെട്ട് പത്തോളം ഗാനങ്ങൾക്ക് സംഗീതം നൽകി...മധു ബാലകൃഷ്ണൻ, ബിജു നാരായണൻ സുജാത, മിൻമിനി, ദലീമ എന്നി ഗായകർ തിലക് ന്റെ സംഗീത സംവിധാനത്തിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. നിരവധി ഭക്തി ഗാനങ്ങൾക്കും സംഗീതം പകർന്നിട്ടുണ്ട്.
ഭാര്യ: ശാന്തി (അധ്യാപിക). അഛൻ: നാരായണ കുട്ടൻ. അമ്മ: സരസ്വതി

 

2022സെപ്റ്റംബർ 13ന് അന്തരിച്ചു..