ഇന്നല്ലേ പുഞ്ചവയല്‍
ഇന്നല്ലേ പുഞ്ചവയല്‍ കൊയ്തപെണ്ണിന് താലികെട്ട്
പൊന്നിന്റെ താലിവേണം നല്ലകാതിലോലവേണം
നാടുനീളെപ്പന്തലിടാന്‍ നാട്ടുകാര് കൂടെവേണം
നാടുനീളെപ്പന്തലിടാന്‍ നാട്ടുകാര് കൂടെവേണം
ഓ ഓ ..ഓ
കള്ളിപ്പെണ്ണിന്‍ കല്യാണത്തിന്
ഞങ്ങളും ഞങ്ങളും ഞങ്ങളും പോണേ
താമരത്തോണിയില്‍ ചിങ്ങനിലാവത്ത്
തോണിതുഴയുമ്പോള്‍ ...
അകലേ കടലിന്‍ കഥകള്‍ ചൊല്ലിത്തന്നോളേ (2)
പെണ്ണാളേ കണ്ണാളേ.. ഇന്നല്ലേ കല്യാണം
പൊന്നോണപ്പാട്ടൊത്ത് വന്നല്ലോ പൊന്നോണം
ഉത്രാടക്കായലിന്‍ പാട്ടൊന്നുകേട്ടപ്പോ
ചെല്ലച്ചെറുപെണ്ണേ നാണമായോ
ഇന്നല്ലേ പുഞ്ചവയല്‍ കൊയ്തപെണ്ണിന് താലികെട്ട്
പൊന്നിന്റെ താലിവേണം നല്ലകാതിലോലവേണം
ലല്ല ലാല്ല ..ലല്ല ലാല്ല ..ലല്ല ലാല്ല ..
കായല്‍ വരമ്പത്ത് കല്യാണച്ചെക്കന്റെ
തോണിയടുക്കുമ്പോള്‍..
കരയില്‍ തകരും തിരകള്‍ എന്തേ ചൊല്ലുന്നു (2)
പാലയ്ക്കോ പൂവില്ല നാടൊട്ടും പൂവില്ലാ
പൂവായ പൂവൊക്കെ വേളിക്കും പോയല്ലോ
ഒരുപിടിപ്പൂവ് കടവും ചോദിച്ച്
അലയുകയാണീ തെമ്മാടിക്കാറ്റ്