പ്രണയസങ്കല്പമേ
ധിമിത ധിമിത തക
ധിമിത ധിമിത തക
ധിമിത ധിമിത തക താ
തജ്ജണു തജ്ജണു
തധ്ധിമി തധ്ധിമി
തജ്ജണു തധ്ധിമി താ
തധീം തധീം താ
തധീം തധീം താ
ധരിക്‌ട്ത ധരിക്‌ട്ത ധരിക്‌ട്ത ധരിക്‌ട്ത
ധരിക്‌ട്ധരിക്‌ട്ത ധരിക്‌ട്ധരിക്‌ട്ത ധരിക്‌ട്
പ്രണയ സങ്കൽപ്പമേ ഹൃദയ സൌരഭ്യമേ
പ്രണയ സങ്കൽപ്പമേ ഹൃദയ സൌരഭ്യമേ
തനതു മുരളിയരുളും മധുര സംഗീതം
പ്രാണനിൽ പാലലയായ്
ഞാനൊരു ഗോപികയായ്
പ്രാണനിൽ പാലലയായ്
ഞാനൊരു ഗോപികയായ്
നൂപുരശിഞ്ജിതമെന്നിലെ മർമ്മരമായ് ആ....
സഗരീ സഗാരീ ധരിസാ ധരീസാ
സഗരി സഗാരിരി ധരിസ ധാരീസസ
സാരിഗ ധാസരി പാധസ മാപധ
സധപ ധപമ പമ ഗമഗരി ഗാരി
പ്രണയ സങ്കൽപ്പമേ ഹൃദയ സൌരഭ്യമേ
പ്രണയ സങ്കൽപ്പമേ ഹൃദയ സൌരഭ്യമേ
തനതു മുരളിയരുളും മധുര സംഗീതം
സാ... ഗാ... മാ... പാ...
സാരീഗാ ധസരീരി പാധാസാ മപധാധ ഗാമപ
സരിഗാ രിഗമാ ഗമപാ മപധാ
പധസരിസധ പധപമ ഗമഗരിസാ
പധഗാരീസ..
പധഗാരീസ..
പധഗാരീസ..
കാവ്യമായ് മാറും സൌന്ദര്യമേ
കാമുകർ തേടും കൽഹാരമേ
കാവ്യമായ് മാറും സൌന്ദര്യമേ
കാമുകർ തേടും കൽഹാരമേ
വിണ്ണിലെ കന്യക മണ്ണിൽ കൊളുത്തിയ നാളം നീയല്ലേ
കിന്നര ഗായകർ മണ്ണിലുണർത്തിയ ഗാനം നീയല്ലേ
യുഗയുഗ സുകൃതം നവനവ പുളകം
ആയിരമായിരം യമുനകളവനിയിൽ
അവയുടെ കരകളിലും
അവയുടെ അലകളിലും
ഇതളിടുമനശ്വര (പ്രണയ സങ്കൽപ്പമേ)
ധാധ മപധാധ പസധാധ രിസധാധ
രിഗ രിഗ ധരി സരി ധാസ
ധരി സരി ധസ പധ മാപ
സാരിഗമപ
ഗാമപധസ
പാധസരിഗ
ഗമാപാധസ
സരിഗ മപധ സരിഗ
പധ ധസ സരി ഗസ
സരിസരി ധസധസ പധപധ മപമപ
ഗമഗരിസ
മപമപ ഗമപപ
പധപധ മപധധ
ധസധസ പധസസ
ഹംസങ്ങളേന്തും സന്ദേശമേ
മുദ്രകളെന്നും ഗാന്ധർവ്വമേ
ഹംസങ്ങളേന്തും സന്ദേശമേ
മുദ്രകളെന്നും ഗാന്ധർവ്വമേ
ഇന്ദ്രധനുസ്സിലൊരിഞ്ജിതമാകും വർണ്ണം നീയല്ലേ
ആദിയുഷസ്സിൽ ഇന്നുമുതിർന്നൊരു രാഗം നീയല്ലേ
സുമധുര നികൃതം സുരസുര സുകൃതം
ആയിരമായിരം അളക അവനികളിൽ
അവയുടെ അഴകുകളിൽ
അവയുടെ നിറവുകളിൽ
ഉറവിടുമനശ്വര (പ്രണയ സങ്കൽപ്പമേ)
ധാസാധാസാ പാധാപാധാ മാപാമാപാ
സരിഗമ പധപമ പധപമ പാപാ
ഗമപധ സരിസധ സരിസധ സാസാ
ധസാരിഗാ പധാസരീ
മപാധസാ ഗമാപധാ
സരിഗമപധസ പധസ
സരിഗമപധസ പധസ
സരിഗമപധസ പധസ (പ്രണയ സങ്കൽപ്പമേ)
എഴുതിയത് : കിഷോർ