ജീവിക്കാനായി ഭാരം

തെയ് തെയ് തെയ് തെയ്യാരതെയ്യാ
തെയ്യാതെയ്യാ തെയ്യാതെയ്യാ തെയ്യാരതെയ്യാ 
ജീവിക്കാനായി  ഭാരം തൂക്കുന്ന മനുഷ്യരല്ലോ
തെരുവിലെ മനുഷ്യരല്ലോ വാ..
അടിമുടി വിയര്‍ക്കും നമ്മള്‍
തുടുതുടെ തുടിയ്ക്കും കരള്‍

നിങ്ങള്‍ മാളിക തന്നില്‍ വാഴുമ്പോള്‍
പൊള്ളുന്ന വേനലില്‍ തുള്ളുന്ന പൊന്‍തിരപോല്‍
തോളില്‍ ചാക്കുമായി ഉള്ളില്‍ തീയുമായി വന്നു
കമ്പോളത്തില്‍ വേല ചെയ്യുന്നവര്‍ നാം
ഇരവും പകലും ഒരുപോല്‍ കൂലി തേടുന്നു..
ജീവിക്കാനായി..ജീവിക്കാനായി..
ജീവിക്കാനായി  ഭാരം തൂക്കുന്ന മനുഷ്യരല്ലോ
തെരുവിലെ മനുഷ്യരല്ലോ വാ..
അടിമുടി വിയര്‍ക്കും നമ്മള്‍
തുടുതുടെ തുടിയ്ക്കും കരള്‍
ആ ..ആ

വേലേം ചെയ്തിട്ട് കൂലീം വാങ്ങിച്ച്
അസ്സല് കാട്ടുന്ന റഹിമും കൂട്ടരുമായി  നാം
സര്‍ക്കാര്‍ ജട്ടിക പ്ലാറ്റ്ഫോറത്തിന്‍റെ ചുറ്റിലും
രാത്രിയില്‍ വട്ടം കറങ്ങിടുമ്പോള്‍
മനവും തനുവും ഒരുപോലെന്നും നോവില്ലേ

ജീവിക്കാനായി  ഭാരം തൂക്കുന്ന മനുഷ്യരല്ലോ
തെരുവിലെ മനുഷ്യരല്ലോ വാ..
അടിമുടി വിയര്‍ക്കും നമ്മള്‍
തുടുതുടെ തുടിയ്ക്കും കരള്‍
ജീവിക്കാനായി  ഭാരം തൂക്കുന്ന മനുഷ്യരല്ലോ
തെരുവിലെ മനുഷ്യരല്ലോ വാ..
അടിമുടി വിയര്‍ക്കും നമ്മള്‍
തുടുതുടെ തുടിയ്ക്കും കരള്‍
അടിമുടി വിയര്‍ക്കും നമ്മള്‍
തുടുതുടെ തുടിയ്ക്കും കരള്‍
അടിമുടി വിയര്‍ക്കും നമ്മള്‍
തുടുതുടെ തുടിയ്ക്കും കരള്‍

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
jeevikanayi bharam

Additional Info

Year: 
1983
Lyrics Genre: 

അനുബന്ധവർത്തമാനം