വെള്ളിക്കൊലുസ്സോടെ

വെള്ളിക്കൊലുസ്സോടെ കളിയാടും അഴകേ
എന്‍ ഗാനങ്ങളില്‍ നീയാണാദിതാളം
രാഗലോലേ എന്‍ ആരാധികേ..
നീ ദിവ്യ രോമാഞ്ച രഞ്ജിനീ
വെള്ളിക്കൊലുസ്സോടെ കളിയാടും അഴകേ
എന്‍ ഗാനങ്ങളില്‍ നീയാണാദിതാളം
ആ ...ആ

കാണാന്‍ സുമജാലം നീ
നിന്‍ നാദം സുരസംഗീതം..ഉം ..ഉം  (2)
ഇനി ഞാനും നീയും ഒന്നായി പാടും..ദിവ്യ ഗാനം
തെന്നല്‍ പോലും കൂടേ പാടും
വെള്ളിക്കൊലുസ്സോടേ കളിയാടും അഴകേ
എന്‍ ഗാനങ്ങളില്‍ നീയാണാദിതാളം

ഓരോ മൃദുസ്മേരത്താല്‍
നീയേകും മധുരാലസ്യം..ഉം ..ഉം  (2)
ഇളം കാറ്റായി വന്നെന്‍ പ്രേമസൂനത്തെ നീ
തൊട്ടുണര്‍ത്തി ദേവി.. ധന്യനായി ഞാന്‍

വെള്ളിക്കൊലുസ്സോടേ കളിയാടും അഴകേ
എന്‍ ഗാനങ്ങളില്‍ നീയാണാദി താളം
രാഗലോലേ എന്‍ ആരാധികേ
നീ ദിവ്യ രോമാഞ്ച രഞ്ജിനീ
വെള്ളിക്കൊലുസ്സോടെ കളിയാടും അഴകേ
എന്‍ ഗാനങ്ങളില്‍ നീയാണാദിതാളം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
vellikkolussode