ഓളം സ്വരങ്ങള്‍ പാടും

താനതിന്ന.. താനതിന്ന ..താനതിന്ന
താനതിന്ന.. താനതിന്ന ..താനതിന്ന
ഓളം സ്വരങ്ങള്‍ പാടും കടലോരക്കാറ്റതിലൂറും
അക്കാറ്റിലിക്കാറ്റിൽ‍ അമ്മാനമാടുന്നു
കുളിരളകം.. നവപുളകം.. പൂവാംകുരുന്നേ നിന്‍
തളിരോലും തൂനെറ്റി തന്നില്‍..
തങ്കനിറമേലും കവിളോരം നാണം വീണാഗാനം മീട്ടുന്നു...
താനതിന്ന.. താനതിന്ന ..താനതിന്ന
താനതിന്ന.. താനതിന്ന ..താനതിന്ന

മണമൂടും മാറില്‍ കടലലകൾ
നഖലീലാജാലം തുടരുകയോ
രതിനാഗം പോലിഴഞ്ഞാടുകയോ (2)
ചെറുജല കണമണി ഉടലിതില്‍ അടിമുടി
ഉതിരുമൊരനിതര മദരസ സുഖമൊടു
നീയിന്നെന്‍ വിരിമാറില്‍ തേന്‍മുല്ല കൊടിപോലെ
ചേരൂ ദേവി... ചേരൂ എന്‍റെ ദേവി

നിറദീപം പൂക്കും മിഴിയിണയില്‍
ശലഭംപോല്‍ എന്നും കുരുതി തരും
ഇവനോരോ മോഹങ്ങള്‍ ഓമലിനായി (2)
ചിരിയുടെ തളിരുകള്‍ ഉണരുമീ അധരവും
അതിലയമിളകുമീ അസുലഭ മധുരവും
ഇന്നെന്നില്‍ പകരൂ നീ ആരോരും അറിയാതെന്‍
ദേവീ ദേവി ദേവീ എന്‍റെ ദേവീ

ഓളം സ്വരങ്ങള്‍ പാടും കടലോരക്കാറ്റതിലൂറും
അക്കാറ്റിലിക്കാറ്റിൽ‍ അമ്മാനമാടുന്നു
കുളിരളകം.. നവപുളകം.. പൂവാംകുരുന്നേ നിന്‍
തളിരോലും തൂനെറ്റി തന്നില്‍..
തങ്കനിറമേലും കവിളോരം നാണം വീണാഗാനം മീട്ടുന്നു...   

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
olam swarangal padum