നിക്കാഹിനഞ്ചാറ് നാള്

നിക്കാഹിനഞ്ചാറ് നാള്
എന്നിട്ടും മൈക്കണ്ണിയാൾക്ക് ബേജാറ്
സുറുമ മിനുങ്ങേണ്ട നീലക്കണ്ണോരത്ത്
ഒഴുകണ് കല്ലായിആറ്
നിക്കാഹിനഞ്ചാറ് നാള്
എന്നിട്ടും മൈക്കണ്ണിയാൾക്ക് ബേജാറ്

പരപ്പനങ്ങാടിയിലെ വളക്കടയ്ക്കുള്ളിൽ
ജ്വരപ്പനി പിടിച്ചൊരു പുതിയാപ്ല
വള ചോദിച്ചാൽ തള നീട്ടും
ഒരു തള ചോദിച്ചാൽ വള നീട്ടും
വരുന്നൊരാരാവിന്റെ മധുരവും നുണഞ്ഞ്
പകലിരവറിയാതെ ഇരിപ്പാണേ
കാത്തിരിപ്പാണേ (നിക്കാഹിനഞ്ചാറ്...)

ഒന്നിലും രണ്ടിലും തോറ്റു നിൽക്കുന്ന
ബുദ്ധി പഠിച്ചത് വായിലെത്തി
പൊന്നായപൊന്നൊക്കെ കീശയിലാക്കിയ
പുന്നാരമോനാണീ പുതിയാപ്ല
അവനെവിടെ നിന്റെ ഹസ്സനെവിടെ
അവനെവിടെ പത്തുപൈസയെവിടെ
മൈലാഞ്ചിയണിഞ്ഞ് മയിൽപ്പീലിയുഴിഞ്ഞ്
മൊഞ്ചത്തിയായ് നീയൊരുങ്ങേണം
അന്ന് കല്യാണപ്പന്തലിൽ തിളങ്ങേണം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Nikkahinancharu naalu

Additional Info

Year: 
1984

അനുബന്ധവർത്തമാനം