പ്രഭാതഗീതങ്ങൾ മാനസക്ഷേത്രത്തിൽ

പ്രഭാതഗീതങ്ങൾ മാനസക്ഷേത്രത്തിൽ
പ്രദക്ഷിണം വെയ്ക്കുമൊരുഷസ്സിൽ
പ്രകൃതിയായ് നീ മുന്നിൽ വിടർന്നൂ
കവിയെന്റെ കരളു കവർന്നൂ
പ്രഭാതഗീതങ്ങൾ മാനസക്ഷേത്രത്തിൽ
പ്രദക്ഷിണം വെയ്ക്കുമൊരുഷസ്സിൽ

ഒരു കുളിർ തെന്നൽ ഒഴുകീ...
ഞാൻ പാടീ...
അതു നിന്റെ നിശ്വാസധാരയായി
തളിരിനെ തൂമഞ്ഞു തഴുകീ
നീ തൂകും തെളിർവർണ്ണബാഷ്പത്തിൻ മുത്തുകളായ്
പദ്മദളങ്ങളെ പൊൻവെയിൽ പുൽകീ
നിന്നാത്മബിന്ദുവിൽ ഞാനെന്നപോൽ
സ്വപ്നങ്ങൾ നീയെന്റെ ജീവനു നൽകി
വീണയിൽ രാഗങ്ങൾ എന്നതുപോൽ
പ്രഭാതഗീതങ്ങൾ മാനസക്ഷേത്രത്തിൽ
പ്രദക്ഷിണം വെയ്ക്കുമൊരുഷസ്സിൽ

മദ്യാഹ്നമോ നിന്റെ കൗമാരസംഗീതം
ആ.....
മാദകസന്ധ്യ നിൻ നിറയൗവ്വനം
രാവു നിൻ ദാഹം പൂനിലാവെൻ മോഹം
ആ രമ്യ സംഗമം അനശ്വരകാവ്യം

പ്രഭാതഗീതങ്ങൾ മാനസക്ഷേത്രത്തിൽ
പ്രദക്ഷിണം വെയ്ക്കുമൊരുഷസ്സിൽ
പ്രകൃതിയായ് നീ മുന്നിൽ വിടർന്നൂ
കവിയെന്റെ കരളു കവർന്നൂ
പ്രഭാതഗീതങ്ങൾ മാനസക്ഷേത്രത്തിൽ
പ്രദക്ഷിണം വെയ്ക്കുമൊരുഷസ്സിൽ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Prabhatha geethangal

Additional Info

Year: 
1984

അനുബന്ധവർത്തമാനം