ശ്യാമം സുന്ദരം രാവിന്റെ വീണയിൽ

ശ്യാമം സുന്ദരം രാവിന്റെ വീണയിൽ
ഏതോ രാക്കിളി മീട്ടും സംഗീതമേ
ഈരാഹർഷത്തിൻ പോരാവർഷത്തിലെൻ
മോഹം മുങ്ങിടും രാവിൽ ഞാനേകനായ്
നിൽക്കുന്നിതാ തീരങ്ങളിൽ
നിൽക്കുന്നിതാ തീരങ്ങളിൽ

നീഹാരമേകുന്ന കുളിർപൂവുമായ്
നീ കാത്തീടും പുഷ്പവനഭൂമിയിൽ
മഴവിൽ ചിറകിൽ അലയും
ഈ രാവിൽ ഞാൻ
നിന്റെ മാറിൽ വീഴാൻ അലിയാൻ
നിന്റെ മാറിൽ വീഴാൻ അലിയാൻ
(നീഹാരമേകുന്ന...)

മധുമയനിമിഷങ്ങളുർന്നു
കാമദേവന്റെ...
മലർശരമിഴികളിലമർന്നു
നാം കൊതിക്കുന്ന...
മധുമയനിമിഷങ്ങളുർന്നു
കാമദേവന്റെ...
മലർശരമിഴികളിലമർന്നു
രാവിലിന്നെന്റെ
ഗാനം നിന്റെ കാതിൽ നൂറു സ്വപ്നം നൽകവേ
നാണം നിന്റെ കണ്ണിൽ മോഹസ്വർഗം തീർക്കയായ്
ഏതോ കനവിൽ നീന്തും എന്റെ മദകരഭാവം
ഗമപ സനിപ പമഗ മഗസ സനിധനിസ
ഗമപ സനിപ പമഗ മഗസ സനിധനിസ
ഒടുവിൽ പ്രേമം നിറയും ഹൃദയം കൈമാറി
ഒടുവിൽ പ്രേമം നിറയും ഹൃദയം കൈമാറി

ശ്യാമം സുന്ദരം രാവിന്റെ വീണയിൽ
ഏതോ രാക്കിളി മീട്ടും സംഗീതമേ
ഈരാഹർഷത്തിൻ പോരാവർഷത്തിലെൻ
മോഹം മുങ്ങിടും രാവിൽ ഞാനേകനായ്
നിൽക്കുന്നിതാ തീരങ്ങളിൽ
നിൽക്കുന്നിതാ തീരങ്ങളിൽ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Shyamam sundaram

Additional Info

Year: 
1984