അശ്വതീ അനുരാഗിണീ

അശ്വതീ അനുരാഗിണീ
നക്ഷത്രരാജ്യത്തെ വരവർണ്ണിനീ
നീരദഗൃഹത്തിന്റെ കിളിവാതിലിൽ
നിൻ പുഷ്പവദനം കണ്ടൂ ഞാൻ
അശ്വതീ അനുരാഗിണീ

ഒരു വെള്ളപ്പുടവയാൽ നഗ്നത മറയ്ക്കും
ധനുമാസരാവിന്റെ കുളിരിൽ
എന്റെ വീണയിൽ നീലാംബരിയുമായ്
എത്ര യുഗങ്ങളായ് കൊതിച്ചിരുന്നു
ഈ മുഖമൊരുനോക്കു കാണുവതെന്നതെൻ
മോഹമായിരുന്നൂ - എന്റെ
ദാഹമായിരുന്നു
അശ്വതീ അനുരാഗിണീ

മൃദുവാകും വിരലിനാൽ പൂവിതൾ തഴുകും
മധുമാസത്തെന്നലിൻ കുളിരിൽ
നിന്നോർമയുമായ് നിർനിദ്രനായ് ഞാൻ
എത്ര യുഗങ്ങളായ് തപസ്സിരുന്നു
നിൻ മാറിലൊരു രാവിൽ മയങ്ങുവതെന്നതെൻ
മോഹമായിരുന്നൂ - എന്റെ
ദാഹമായിരുന്നു

അശ്വതീ അനുരാഗിണീ
നക്ഷത്രരാജ്യത്തെ വരവർണ്ണിനീ
നീരദഗൃഹത്തിന്റെ കിളിവാതിലിൽ
നിൻ പുഷ്പവദനം കണ്ടൂ ഞാൻ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Aswathi anuragini

Additional Info

Year: 
1984

അനുബന്ധവർത്തമാനം