കിലുകിലെ ചിലങ്കകൾ കിലുക്കി

കിലുകിലെ ചിലങ്കകൾ കിലുക്കി
കിന്നാരപ്പാട്ടുണർത്തി
ഉടുക്കടിച്ചും ഊറിച്ചിരിച്ചും
ഉപവനമാകെ നടന്നൂ
ഒരു ശൃംഗാരത്തുമ്പി
പൂ തിരുവോണത്തുമ്പി
വാ വിടർന്നു വാ ഉണർന്നു വാ മലരേ

മണ്ണിന്റെ മാറിൽ സ്വർണം വിതയ്ക്കും
മധുമാസം വന്നേ
തീരത്ത് തിരയാൽ കവിതകൾ എഴുതും
കുളിർതെന്നൽ വന്നേ ഹൊയ്
ഹോയ് കുളിരേ കുളിരുന്നേ
ധിംതാരോ ധിമിതാരോ
ധിംതക ധിമിതക ധിമിധിമിതാരോ
(കിലുകിലെ...)
വാ ആടി വാ പാടി വാ കുരുവീ
വാ ആടി വാ പാടി വാ കുരുവീ

നീ പാടും ഭൂമി മണ്ഡപമിന്നൊരു
പൂക്കളമായല്ലോ
മാനത്ത് സന്ധ്യാമേഘങ്ങളെഴുതും
കവിതകളാണല്ലോ ഹൊയ്
ഹോയ് പുളകം നിറയുന്നേ
ധിംതാരോ ധിമിതാരോ
ധിംതക ധിമിതക ധിമിധിമിതാരോ
(കിലുകിലെ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kilukile chilankakal

Additional Info

Year: 
1984

അനുബന്ധവർത്തമാനം