അനാദികാലം മുൻപേ

അനാദികാലം മുൻപേ ദൈവം അനന്തമായ് സ്നേഹിച്ചു

പ്രപഞ്ചമുണരും മുൻപേ നിനക്കുരൂപം കൈവന്നൂ
പ്രപഞ്ചമുണരും മുൻപേ നിനക്കുരൂപം കൈവന്നൂ
നിനക്കു പേരുമവൻ തന്നൂ

മതവും ജാതിയുമേതായാലും ക്രിസ്തുവിലേവരുമൊരുപോലെ

തിരുസന്നിധിയിൽ കേണുവിളിച്ചാൽ രക്ഷയവൻ തരുമൊരുപോലെ
തിരുസന്നിധിയിൽ കേണുവിളിച്ചാൽ രക്ഷയവൻ തരുമൊരുപോലെ
അനാദികാലം മുൻപേ ദൈവം അനന്തമായ് സ്നേഹിച്ചു
പ്രപഞ്ചമുണരും മുൻപേ നിനക്കുരൂപം കൈവന്നൂ
നിനക്കു പേരുമവൻ തന്നൂ
അനാദികാലം മുൻപേ ദൈവം അനന്തമായ് സ്നേഹിച്ചു

കുരിശുചുമക്കുന്നവരുടെ കൂടെ ക്രിസ്തുവുമുണ്ടാമൊരുപോലെ

അനുതാപത്താലുരുകുന്നവരുടെ ഹൃദയം അവനു ഗൃഹം പോലെ
അനുതാപത്താലുരുകുന്നവരുടെ ഹൃദയം അവനു ഗൃഹം പോലെ
അനാദികാലം മുൻപേ ദൈവം അനന്തമായ് സ്നേഹിച്ചു
പ്രപഞ്ചമുണരും മുൻപേ നിനക്കുരൂപം കൈവന്നൂ
നിനക്കു പേരുമവൻ തന്നൂ
അനാദികാലം മുൻപേ ദൈവം അനന്തമായ് സ്നേഹിച്ചു

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Anadikalam Munpe

Additional Info

അനുബന്ധവർത്തമാനം