തിരുനാമകീർത്തനം പാടുവാനല്ലെങ്കിൽ

തിരുനാമകീർത്തനം പാടുവാനല്ലെങ്കിൽ നാവെനിക്കെന്തിനു നാഥാ
അപദാനമെപ്പോഴും ആലപിച്ചില്ലെങ്കിൽ അധരങ്ങളെന്തിനു നാഥാ
ഈ ജീവിതമെന്തിനു നാഥാ
തിരുനാമകീർത്തനം പാടുവാനല്ലെങ്കിൽ നാവെനിക്കെന്തിനു നാഥാ
അപദാനമെപ്പോഴും ആലപിച്ചില്ലെങ്കിൽ അധരങ്ങളെന്തിനു നാഥാ
ഈ ജീവിതമെന്തിനു നാഥാ

പുലരിയിൽ ഭൂപാളം പാടിയുണർത്തുന്ന
കിളികളോടൊന്നുചേർന്നാർത്തു പാടാം
പുലരിയിൽ ഭൂപാളം പാടിയുണർത്തുന്ന 
​കിളികളോടൊന്നുചേർന്നാർത്തു പാടാം
പുഴയുടെ സംഗീതം ചിറകേറ്റിയെത്തുന്ന
കുളിർകാറ്റിലലിഞ്ഞു ഞാൻ പാടാം
പുഴയുടെ സംഗീതം ചിറകേറ്റിയെത്തുന്ന
കുളിർകാറ്റിലലിഞ്ഞു ഞാൻ പാടാം
തിരുനാമകീർത്തനം പാടുവാനല്ലെങ്കിൽ നാവെനിക്കെന്തിനു നാഥാ
അപദാനമെപ്പോഴും ആലപിച്ചില്ലെങ്കിൽ അധരങ്ങളെന്തിനു നാഥാ
ഈ ജീവിതമെന്തിനു നാഥാ

അകലെ ആകാശത്തു വിരിയുന്ന താരതൻ
മിഴികളിൽ നോക്കി ഞാൻ ഉയർന്നു പാടാം
അകലെ ആകാശത്തു വിരിയുന്ന താരതൻ
മിഴികളിൽ നോക്കി ഞാൻ ഉയർന്നു പാടാം
വാനമേഘങ്ങളിൽ ഒടുവിൽ നീ എത്തുമ്പോൾ
മാലാഖമാരൊത്തു പാടാം
വാനമേഘങ്ങളിൽ ഒടുവിൽ നീ എത്തുമ്പോൾ
മാലാഖമാരൊത്തു പാടാം
തിരുനാമകീർത്തനം പാടുവാനല്ലെങ്കിൽ നാവെനിക്കെന്തിനു നാഥാ
അപദാനമെപ്പോഴും ആലപിച്ചില്ലെങ്കിൽ അധരങ്ങളെന്തിനു നാഥാ
ഈ ജീവിതമെന്തിനു നാഥാ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thirunamakeerthanam Patuvanallenkil

Additional Info

അനുബന്ധവർത്തമാനം