ആകാശ മൗനം
Music:
Lyricist:
Raaga:
Film/album:
ആകാശമൗനം വാചാലമാകും
താരങ്ങൾ കൺചിമ്മും തീരങ്ങൾ
ആ നീലരാവും പൂനിലാവും
പൊന്നൂഞ്ഞാലിൽ ആടും യാമം
(ആകാശമൗനം)
നീലോല്പലങ്ങൾ തിളങ്ങുന്നുവോ
നിൻ ലോചനങ്ങൾ തിളങ്ങുന്നുവോ
പൂത്തുവിരിയും മലരേ....
രാത്രി പൊഴിയും അഴകിൻ പനിമഴയിൽ
നനയുമിളം തനുവിലിവൻ മധുശലഭം
(ആകാശമൗനം)
കാതോർത്തിരിക്കുന്നതെന്തേ സഖീ
കൗമാരം താണ്ടുന്ന കാൽത്താളമോ
നേർത്ത രജനി പകരും ആദ്യ ലഹരി നുരയോ
മനസരസ്സിൽ മയങ്ങുമിളം അരയന്നമേ പറയു പ്രിയേ
(ആകാശമൗനം)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Aakasa Maunam
Additional Info
ഗാനശാഖ: