മഞ്ഞക്കിളികളെ

മഞ്ഞക്കിളികളേ
കുഞ്ഞിക്കിളികളേ
വന്ദനം ചൊല്ലാമോ

മഞ്ഞക്കിളികളേ
കുഞ്ഞിക്കിളികളേ
വന്ദനം ചൊല്ലാമോ
സൂര്യനെ കാക്കുന്ന
നാടിന്റെ മക്കളെ
പാടിയുണർത്താമോ
പാടിയുണർത്താമോ

മഞ്ഞക്കിളികളേ
കുഞ്ഞിക്കിളികളേ
വന്ദനം ചൊല്ലാമോ
സൂര്യനെ കാക്കുന്ന
നാടിന്റെ മക്കളെ
പാടിയുണർത്താമോ
പാടിയുണർത്താമോ

മാളികയേറുന്ന രാജാധിരാജന്മാരട്ടഹസിക്കുന്നൂ
ഭൂമിയിൽ സ്വർഗ്ഗങ്ങൾ തീർത്തു മദിച്ചവർ താണ്ഡവമാടുന്നൂ

കോഴപ്പണം പറ്റിയമ്മയെ വിൽക്കുന്നു
നാടു ഭരിക്കുന്നൂ
വർഷങ്ങളിൽ രക്തസാക്ഷികളെ തീർത്തു പ്രസ്ഥാനമൂട്ടുന്നൂ
പാമര കോമര കോലങ്ങളായ്
നമ്മളോ ദാനങ്ങളേകുന്നൂ
സമ്മതിദാനങ്ങളേകുന്നൂ
പിന്നെയും പിന്നോട്ടു നാം

മഞ്ഞക്കിളികളേ
കുഞ്ഞിക്കിളികളേ
വന്ദനം ചൊല്ലാമോ
സൂര്യനെ കാക്കുന്ന
നാടിന്റെ മക്കളെ
പാടിയുണർത്താമോ
പാടിയുണർത്താമോ

യാതനയേറ്റുന്ന ദേവാദിദേവന്മാർ
ആർത്തു രസിക്കുന്നൂ
മാനവ മാനസം ആലയമാക്കി
തകർത്തു മദിക്കുന്നൂ
വർഗ്ഗവിഷം തേച്ച് ജാതി കളിക്കുന്നു
നാടു നശിക്കുന്നൂ
വേഷങ്ങളിൽ കത്തിഭാവം പകർന്നിവർ
ലോകം മുടിക്കുന്നൂ
കാതര മാനസ ചഞ്ചലമായ്
ജീവിതം കാണിക്കയേകുന്നൂ
ദുർവിധി കാണിക്കയാകുന്നൂ
പിന്നെയും പിന്നോട്ടു നാം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Manjakkilikale

Additional Info

Year: 
1996