എന്തേ നാണം

എന്തേ നാണം ചൊല്ലാമോ
ചെഞ്ചുണ്ടിന്നീണം മൂളാമോ
അയ്യോ പാവം ചൊല്ലാതെ
മലരമ്പുകളേറ്റു വലഞ്ഞാണേ(2)

അമ്പിളിത്തുണ്ടു ചിരിച്ചില്ലേ
മഴക്കാറുകളോടിയൊളിച്ചില്ലേ
പൊന്നണിപ്പൂവണിമെത്തേന്നാരോ
ചൂളമടിച്ചതു കേട്ടീലേ..
എന്തേ നാണം ചൊല്ലാമോ
ചെഞ്ചുണ്ടിന്നീണം മൂളാമോ
അയ്യോ പാവം ചൊല്ലാതെ
മലരമ്പുകളേറ്റു വലഞ്ഞാണേ

കണികാണാൻ സമ്മതമല്ലേ
നറുമലരിതു നിൻ തുണയില്ലേ(2)
നിറമേകാൻ നീ തുണയെങ്കിൽ
കുളിരേകാൻ ഞാനിവിടില്ലേ

നീവന്നു നോക്കെടി പെണ്ണേ
ഇടവഴിയിൽ മധുവിധുവല്ലേ?
ഞാനില്ലാ കണ്ടുകൊതിക്കാ-
നീവഴിവാ മറുകര ചാടാം.
എന്തേ നാണം ചൊല്ലാമോ
ചെഞ്ചുണ്ടിന്നീണം മൂളാമോ
അയ്യോ പാവം ചൊല്ലാതെ
മലരമ്പുകളേറ്റു വലഞ്ഞാണേ
വന്നല്ലോ പൊന്നേ
പഞ്ചാരക്കിളിയമ്മാ
അല്ലല്ലാ പിന്നേ
പുന്നാരക്കളിയുമ്മാ
ഇന്നല്ലോ പെണ്ണേ നിന്റെ
ചേല കത്തും മുഹൂർത്തം
അയ്യേ..
അല്ലല്ലാ കണ്ണാ നിന്നെ
ആളറിയും സംവാദം
എന്തേ നാണം ചൊല്ലാമോ
ചെഞ്ചുണ്ടിന്നീണം മൂളാമോ
അയ്യോ പാവം ചൊല്ലാതെ
മലരമ്പുകളേറ്റു വലഞ്ഞാണേ(2)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Enthe nanam

Additional Info

Year: 
1996