ആട്ടക്കാരൻ ചേട്ടച്ചാരുടെ

ആട്ടക്കാരന്‍ ചേട്ടച്ചാരുടെ കഥ പറയാം
ലേഡിറ്റീച്ചറെ വേട്ടയാടിയ കഥ പറയാം
പെണ്ണിനെ കണ്ടു പുള്ളി പെണ്ണിനെ കണ്ടു
സമ്മതം കൊണ്ടു കേറി സമ്മതം കൊണ്ടു
(ആട്ടക്കാരന്‍...)

കൊട്ടും തട്ടും വാദ്യവുമായൊരു നാളില്‍
കെട്ടി ചേട്ടന്‍ റ്റീച്ചറെ മോടികളോടെ
ആദ്യത്തെ രാവും പിന്നത്തെ രാവും
പോയ് മറഞ്ഞു -അങ്ങു പോയ് മറഞ്ഞു
പെണ്ണിനെ കണ്ടു പുള്ളി പെണ്ണിനെ കണ്ടു
സമ്മതം കൊണ്ടു കേറി സമ്മതം കൊണ്ടു

രണ്ടോ നാലോ കൊല്ലം കഴിഞ്ഞിട്ട് പോലും
ഉണ്ടായില്ല കുഞ്ഞുങ്ങള്‍ അവര്‍ക്കൊന്നും
കേട്ടവര്‍ തമ്മില്‍ വാര്‍ത്തകള്‍ ചൊല്ലി
പോക്കണംകേടായ് അത് നാട്ടിലെ പാട്ടായ്

ചേട്ടനെത്തുമ്പോള്‍ റ്റീച്ചര്‍ പോകുന്നു പള്ളിക്കൂടത്തില്‍
റ്റീച്ചറെത്തുമ്പോള്‍ ചേട്ടന്‍ പോകുന്നൊരാട്ടക്കളത്തില്‍
എങ്ങിനെ പിന്നെ ഒരു കുഞ്ഞ് പിറക്കും
മണ്ണില്‍ നിന്നാണോ അതോ മാനത്തുന്നാണോ

ആട്ടക്കാരന്‍ ചേട്ടച്ചാരുടെ കഥ പറയാം
ലേഡിറ്റീച്ചറെ വേട്ടയാടിയ കഥ പറയാം
പെണ്ണിനെ കണ്ടു പുള്ളി പെണ്ണിനെ കണ്ടു
സമ്മതം കൊണ്ടു കേറി സമ്മതം കൊണ്ടു

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Attakkaran

Additional Info

Year: 
1986

അനുബന്ധവർത്തമാനം