കടക്കണ്ണ് തൊടുക്കും

കടക്കണ്‍ തൊടുക്കും
പൂവമ്പേറ്റ് നോവുന്നെന്മനം
കടക്കണ്‍ തൊടുക്കും പൂവമ്പേറ്റ് നോവുന്നെന്മനം
അരുതേ ഇനിയും അനുരാഗാലിംഗനം

ഒരിക്കല്‍ വസന്തം മണ്ണില്‍ വന്നു പെണ്ണിന്മേനിയില്‍
കവിളും മിഴിയും ഉഷസ്സന്ധ്യാരാഗമായ്
കടക്കണ്‍ തൊടുക്കും പൂവമ്പേറ്റ് നോവുന്നെന്മനം

ഈ കുരുന്നു തനുവില്‍ തണു വീണമേനിയില്‍
അനുഭൂതിതന്‍ സുഗന്ധം അലിയുന്ന തെന്നലില്‍
കുളിരുറങ്ങുന്ന തളിരു നുള്ളട്ടേ
അഞ്ചാറു കിന്നാരമെന്നോട് പറയൂ
മെല്ലെ മെല്ലെ മെല്ലെ
ഒരിക്കല്‍ വസന്തം മണ്ണില്‍ വന്നു പെണ്ണിന്മേനിയില്‍

ഈ നിറഞ്ഞ മനസ്സിന്‍
തണലില്‍ വിരിഞ്ഞു ഞാന്‍
അഴിയാത്ത ബന്ധനങ്ങള്‍
അറിയാത്ത വീഥികള്‍
ഇവിടെയാണെന്റെ സരസസങ്കേതം
ഇന്നെന്റെ ശൃംഗാരസല്ലാപശയനം
മെല്ലെ മെല്ലെ മെല്ലെ

ഒരിക്കല്‍ വസന്തം മണ്ണില്‍ വന്നു പെണ്ണിന്മേനിയില്‍
കവിളും മിഴിയും ഉഷസ്സന്ധ്യാരാഗമായ്
കടക്കണ്‍ തൊടുക്കും പൂവമ്പേറ്റ് നോവുന്നെന്മനം
അരുതേ ഇനിയും അനുരാഗാലിംഗനം
ഒരിക്കല്‍ വസന്തം മണ്ണില്‍ വന്നു പെണ്ണിന്മേനിയില്‍

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
Kadakkannu thodukkum

Additional Info

Year: 
1986

അനുബന്ധവർത്തമാനം