ഋതുമദം തളിരിടുമൊരു നേരം

ഋതുമദം തളിരിടുമൊരു നേരം
ഋതുരസം ഊറിടുമൊരു രാഗം
ഉണരുമെന്‍ സിരകളില്‍
നുരയിടും ലഹരിയില്‍
മദനന്‍ വന്നെന്നേ പുണര്‍ന്നൂ
ഋതുമദം തളിരിടുമൊരു നേരം
ഋതുരസം ഊറിടുമൊരു രാഗം

ആ......
ഈറന്മാറും നേരം
കോരിയെടുത്തെന്നെ കള്ളന്‍
ഇത്തിരിപ്പൂവിന്‍ നാണം
ഇക്കിളികൊണ്ടവന്‍ മൂടി
ലീലകളായ് ഹോയ് ലീലകളായ്
ലീലകളായ് ലീലകളായ്
ഇനിയുമിനിയുമിതാ
ചുണ്ടും ചുണ്ടും അലിയുമിവിടെ
രതിസുഖസാരേ
ഋതുമദം തളിരിടുമൊരു നേരം
ഋതുരസം ഊറിടുമൊരു രാഗം

എന്നും എന്റെ നെഞ്ചം
കാമന്റെ രോമാഞ്ചമഞ്ചം
മോഹം പൂക്കും നേരം
തമ്മില്‍ച്ചേരാന്‍ ദാഹം
കേളികളായ് ഹോയ് ക്രീഡകളായ്
കേളികളായ് ക്രീഡകളായ്
ഉടലുമുടലുമിതാ
തമ്മില്‍ത്തമ്മില്‍ പിണയുമിവിടെ
രതിസുഖസാരേ

ഋതുമദം തളിരിടുമൊരു നേരം
ഋതുരസം ഊറിടുമൊരു രാഗം
ഉണരുമെന്‍ സിരകളില്‍
നുരയിടും ലഹരിയില്‍
മദനന്‍ വന്നെന്നേ പുണര്‍ന്നൂ
ഋതുമദം തളിരിടുമൊരു നേരം
ഋതുരസം ഊറിടുമൊരു രാഗം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Rithumadam