ഓ മുകിലേ കാർമുകിലേ
ദേവബിംബം മറയുന്നെങ്ങോ
ശ്രീകോവിൽ ശൂന്യമായ്...
ഓ മുകിലേ കാർമുകിലേ
നീയെൻ ഈറൻ മൗനമോ
നീ വാനിൻ കണ്ണീർധാരയോ
മുകിലേ കാർമുകിലേ
നീയെൻ ഈറൻ മൗനമോ
പൂജ മിഴിനീർപ്പൂജ
പാടിത്തീർന്നു ശാരിക
ഓ പൂജ മിഴിനീർപ്പൂജ
വാടിപ്പോയി മാലിക
ദേവബിംബം മറയുന്നെങ്ങോ
ശ്രീകോവിൽ ശൂന്യമായ്
ഈ രാവും ഈ നോവും
കണ്ണീരെഴുതും കാവ്യമോ
നീ വാനിൻ കണ്ണീർധാരയോ
ഓ മുകിലേ കാർമുകിലേ
നീയെൻ ഈറൻ മൗനമോ
നാഥാ വരുമോ നാഥാ
കേഴും രാധയാണു ഞാൻ
ഗാഥ പകരൂ ഗാഥ
നിന്റെ രാധയാണു ഞാൻ
പൂവിടില്ലേ യമുനാ തീരം
നിൻ മായാവേണുവിൽ
ഈ രാഗം ഈ താളം
പാഴ്ശ്രുതിയായ് മാറുമോ
നീ വാനിൻ കണ്ണീർധാരയോ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
O mukile karmukile
Additional Info
Year:
1987
ഗാനശാഖ: