മുകുന്ദാ മുരാരേ
Music:
Lyricist:
Singer:
Film/album:
മുകുന്ദാ മുരാരേ ചിതാനന്ദരൂപാ
മനം തന്നിലെന്നും വിളങ്ങുന്ന കണ്ണാ
തൊഴുന്നു പദങ്ങൾ ഇളം പങ്കജങ്ങൾ
(മുകുന്ദാ...)
നറും ചുണ്ടിലൂറുന്ന ഗാനങ്ങൾ പാടി
മുളംതണ്ടുപോലും പരം ധന്യമായി
അകംനൊന്തു പാടുന്നു ഞാനും ദയാലോ
കനിഞ്ഞേകിടേണെ കടാക്ഷങ്ങളിന്നും
(മുകുന്ദാ...)
ചൂടും കണ്ണുനീരാൽ നിവേദ്യങ്ങളേകാം
മിഴിപ്പൂക്കളിൽ നീ തരൂ ദർശനങ്ങൾ
വരേണേ വരേണേ അഴൽ തീർത്തിടേണേ
കനിഞ്ഞേകിടേണെ പ്രസാദങ്ങളിന്നും
(മുകുന്ദാ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Mukunda murare
Additional Info
Year:
1988
ഗാനശാഖ: