ചുവരില്ലാതൊരു ചിത്രം

ചുവരില്ലാതൊരു ചിത്രം
ശൃംഗാര സുന്ദര ചിത്രം
തനുവും മനവും ഒന്നായ് മാറും സങ്കല്പം
ചുവരില്ലാതൊരു ചിത്രം
ശൃംഗാര സുന്ദര ചിത്രം

മിഴി തമ്മിലാ‍യിരം ദൂതുചൊല്ലി
മൗനങ്ങളെങ്ങും ഊയലാടി ഓ...
അനുരാഗമാനസ സരസ്സിൽ നീന്തും
കേളീഹംസങ്ങളായ് ലീലാലോലുപരായ് നമ്മൾ
(ചുവരില്ലാതൊരു...)

പനിനീരുപെയ്യും അന്തരീക്ഷം
പാലാടനെയ്യും അന്തരംഗം ഓ...
ഈ രമ്യവാടിയില്‍ ആയിരം ജന്മം
തേടും തേൻ വസന്തം
നേടാം തൂമരന്ദം തമ്മിൽ
(ചുവരില്ലാതൊരു...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Chuvarillathoru chithram

Additional Info

Year: 
1988

അനുബന്ധവർത്തമാനം