ശബരിമലയൊരു

ശബരിമലയൊരു പൂങ്കാവനം
ശ്രീഭൂതനാഥന്റെ സിംഹാസനം
മാളികപ്പുറത്താര്‍ന്ന മഞ്ജുളാംഗി തൃക്കയ്യാല്‍
മണിവീണമീട്ടുന്ന വൃന്ദാവനം
ശബരിമലയൊരു പൂങ്കാവനം...
ആ...

വിമലാകാശക്കുടക്കീഴില്‍ വിലസും
ബ്രഹ്മാണ്ഡ കോവിലിന്‍ നടയില്‍
കാലരഥങ്ങളില്‍ പുഷ്പാഞ്ജലി തൂവാന്‍
ഋതുദേവതമാരണയുന്നു..
ശബരീശസ്തുതിഗീതം പാടുന്നു മണിത്തെന്നല്‍
ശയനപ്രദക്ഷിണം തുടരുന്നു..
ആദിത്യചന്ദ്രന്മാര്‍ ശയനപ്രദക്ഷിണം തുടരുന്നു
ശങ്കരനന്ദന ശരണം ശരണം..
ശാംബവിപൂജിത ശരണം ശരണം
ശബരിഗിരീശാ ശരണം..
കലിയുഗവരദാ ശരണം ശരണം
കരിമലവാസാ ശരണം ശ്രീമണികണ്ഠാ ശരണം
ശരണമേ ശരണം ശരണം..

പാല്‍‌‌നിലാവൊഴുകുന്ന പമ്പാപുളിനത്തില്‍
പൂവിരലുണ്ടു കിടന്നവനേ
പന്തളരാജന്റെ മടിയില്‍ പണ്ടൊരു
പഞ്ചമിച്ചന്ദ്രനായ് വളര്‍ന്നവനേ
മകരസംക്രമം നിറമാല ചാര്‍ത്തുമ്പോള്‍
മനതാരില്‍ നിന്‍‌രൂപം തെളിയേണം..
വേദാന്തസാരമായ് അകതാരില്‍ നീവന്നു വിളങ്ങേണം
ശങ്കരനന്ദന ശരണം ശരണം
ശാംബവിപൂജിത ശരണം ശരണം
ശബരിഗിരീശാ ശരണം
കലിയുഗവരദാ ശരണം ശരണം
കരിമലവാസാ ശരണം ശ്രീമണികണ്ഠാ ശരണം
ശരണമേ ശരണം ശരണം...
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Sabarimalayoru

Additional Info

Year: 
1984

അനുബന്ധവർത്തമാനം