ഈ ശ്യാമസന്ധ്യ

ഈ ശ്യാമസന്ധ്യ വിമൂകം സഖീ
വിഷാദം ചമഞ്ഞു വരുന്നു വിധി.. (ഈ ശ്യാമസന്ധ്യ.. )
ഹൃദന്തം നിറഞ്ഞ സുഗന്ധം തരും
വസന്തം മറഞ്ഞോ പ്രിയേ ദേവതേ.. (ഹൃദന്തം.. )
ഈ ശ്യാമസന്ധ്യാ....

ഞാവല്‍പ്പഴങ്ങള്‍ യുഗം തേടുമേ
നീളെ ദുഷ്ഫലമോ നരന്‍ നേടുമേ.. (ഞാവല്‍പ്പഴങ്ങള്‍.. )
പ്രഭാതം... പ്രഭാതം പ്രഭാവം കൊതിച്ചെങ്കിലും
പ്രപാതം നിറഞ്ഞൂ ഇരുളെങ്ങുമേ...
ഈ ശ്യാമസന്ധ്യാ...

പൊന്നിന്‍കിനാക്കള്‍ തിരയുന്നുവോ
മുന്നില്‍ ദുഃസ്വപ്നം വരും ലോകമേ.. (പൊന്നിന്‍കിനാക്കള്‍.. )
നിറങ്ങള്‍... നിറങ്ങള്‍ സ്വരങ്ങള്‍ അകലുന്നിതാ
വിരുന്നായ് വരുന്നു തമസ്സിന്നുമേ...

ഈ ശ്യാമസന്ധ്യ വിമൂകം സഖീ
വിഷാദം ചമഞ്ഞു വരുന്നു വിധി
ഹൃദന്തം നിറഞ്ഞ സുഗന്ധം തരും
വസന്തം മറഞ്ഞോ പ്രിയേ ദേവതേ...
ഈ ശ്യാമസന്ധ്യാ....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ee shyamasandhya

Additional Info

Year: 
1984