മഞ്ഞും കുളിരും
മഞ്ഞും കുളിരും തുടങ്ങിയല്ലോ..
മാനത്തെ വെട്ടം പൊലിഞ്ഞുവല്ലോ.. (മഞ്ഞും കുളിരും.. )
ഇന്നിനി രാത്രിയിലങ്ങുചെന്നാല്‍
ഒന്നുറങ്ങാനുള്ള നേരമുണ്ടോ
ഒന്നുറങ്ങാനുള്ള നേരമുണ്ടോ...(മഞ്ഞും കുളിരും... )
ഓ... ഓ...
കൊന്നപ്പൂ പോലൊരു പെണ്ണരികില്‍
കന്നിപ്പൂ ചൂടിയിരിക്കുമ്പോള്‍.. (കൊന്നപ്പൂ.. )
കണ്ണടച്ചാലും കരവിരുതിന്‍
പൊന്മയിലാട്ടം തുടരുമല്ലോ.. (കൊന്നപ്പൂ.. )
ആട്ടം.. മയിലാട്ടം..
ആട്ടം മയിലാട്ടം വിരുതിന്‍ കരവിരുതിന്‍
മയിലാട്ടം കരവിരുതിന്‍ പൊന്മയിലാട്ടം...
(മഞ്ഞും കുളിരും... )
എന്നുമൊരുത്സവമേളമോടെ
ഒന്നിച്ചൊരുമിച്ചൊഴുകിയെങ്കില്‍.. (എന്നുമൊരുത്സവമേളമോടെ.. )
ഓമനേ നീയെന്റെ ജീവനല്ലേ
നീയില്ലാതീവഞ്ചി നീങ്ങുകില്ല
ഇല്ലാ.. നീങ്ങുകില്ലാ..
ഓമനേ നീയെന്റെ ജീവനല്ലേനീയില്ലാതീ
വഞ്ചിനീങ്ങുകില്ലീവഞ്ചി നീങ്ങുകില്ലാ...
(മഞ്ഞും കുളിരും... )
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Manjum kulirum
Additional Info
Year:
1984
ഗാനശാഖ: