കൂരിരുൾ മൂടിയ (F)
Music:
Lyricist:
Singer:
Film/album:
കൂരിരുള്‍ മൂടിയ ജീവിതവീഥിയില്‍
താരൊളി മണിവിളക്കേ
പൊന്നാതിര മണിവിളക്കേ -എന്‍
ആരൊളി കതിര്‍വിളക്കേ
ഈണം മുറിഞ്ഞോരെന്‍
പ്രാണവിപഞ്ചിയില്‍
സാന്ത്വനപല്ലവികൾ -നിൻ
സാന്ത്വന പല്ലവികള്‍ -എന്‍
ജീവിത പല്ലവികള്‍
ഓരൊ കിനാവിലും ഒരു വസന്തവും
തേരൊലി തൂകുന്നുവോ -ഞാന്‍
തേരൊലി കേള്‍ക്കുന്നുവോ
മായാമോഹങ്ങള്‍ വാരിപ്പുണരുവാന്‍
മാനസം കേഴുന്നുവോ -എന്‍
രാവുകള്‍ മായുന്നുവോ
(കൂരിരുള്‍...)
സ്നേഹം കരിന്തിരി-
കൈയ്യുമായ് നില്‍ക്കുമീ
ജാലകവാതിലിൻ മുന്നില്‍ - നിൻ
ജാലകവാതിലിൻ മുന്നില്‍
വിലപറയാത്തൊരെന്‍ സ്നേഹബന്ധങ്ങളെ
വിടയോതി നില്‍ക്കുന്നുവോ -നിങ്ങള്‍ വിരഹത്തിലെരിയുന്നുവോ
(കൂരിരുള്‍...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Koorirul moodiya (F)
Additional Info
Year:
1996
ഗാനശാഖ: