നമുക്കു നല്ലൊരു

നമുക്കു നല്ലൊരു കാലം 
പൊന്നാവണിക്കാലം
സ്മൃതികളിലൊരു താലം
പൊൻതാമരത്താലം
തളിരിൽ തേൻതളിരിൽ 
പൂമധു പകരാൻ വാ
കനവിൽ തേൻനിനവിൽ
പൂക്കളമെഴുതാൻ വാ
(നമുക്കു...)

താളങ്ങൾ വേണം മേളങ്ങൾ വേണം
നാദസ്വരങ്ങൾ വേണം
അണിയറയിൽ പൂമണിയറയിൽ
അണിയറയിൽ മണിയറയിൽ ആലോലം
കിളിയേ കളമൊഴിയേ പൂങ്കുയിലേ നീ വാ
(നമുക്കു...)

സ്നേഹത്തിൻ ഗീതം മോഹത്തിൻ നാദം
ആനന്ദം പരമാനന്ദം
പുതുപുലരി പൂക്കണിയുണരും
പുതുപുലരി കണിയുണരും ശ്രീകോവിൽ
ഈ നടയിൽ തിരുനടയിൽ
തിരുമധുരം പകരൂ
(നമുക്കു...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Namukku nalloru

Additional Info

Year: 
1996