മേലേ നന്ദനം പൂത്തേ

മേലേ.. നന്ദനം പൂത്തേ 
താഴ്വരക്കാവിൽ.. വരിവണ്ടുകളാർത്തേ
കാറ്റത്തൊരു കല്യാണസൗഗന്ധികമുണരും
കേൾക്കാത്തൊരു ഗന്ധർവസംഗീതിക പകരും
മഴവില്ലുകളഴിയും നിറലയഭംഗികളൊഴുകും
(മേലേ നന്ദനം..)

കണ്മായം കാട്ടും കാനനക്കണിയായ്
ഉന്മാദമുണരും വനമിളകുമ്പോൾ
ആ ..രിഗ ധപരീ രിഗപധരീ
ഗരി ഗരി സഗരിസാസ സാ
കണ്മായം കാട്ടും കാനനക്കണിയായ്
ഉന്മാദമുണരും വനമിളകുമ്പോൾ
തെന്നലിൻ കൈയ്യിലെ തേൻ‌കുടം തൂകിയ 
മാധുരിയിൽ മാഴ്കിയ മനമോ
മാധുരിയിൽ മാഴ്കിയ മനമിടറി- 
നുരകൾ പതകൾ ചിതറി
(മേലേ നന്ദനം..)

ഓരങ്ങളെവിടെ ഓളങ്ങൾ പെരുകാൻ
പൂഞ്ചോലക്കിനിയും വഴിയറിയില്ലേ
ധാ ..രിഗ ധപരീ രിഗപധരീ
ഗരി ഗരി സഗരിസാസ സാ
ഓരങ്ങളെവിടെ ഓളങ്ങൾ പെരുകാൻ
പൂഞ്ചോലക്കിനിയും വഴിയറിയില്ലേ
വീണു തകർന്നല്ലോ വീണ്ടുമുണർന്നല്ലോ
ജീവിതമാം മായികഗതിയോ
ജീവിതമാം മായികഗതി -
തിരയിലുയരും തകരും തുടരെ

മേലേ.. നന്ദനം പൂത്തേ 
താഴ്വരക്കാവിൽ.. വരിവണ്ടുകളാർത്തേ
കാറ്റത്തൊരു കല്യാണസൗഗന്ധികമുണരും
കേൾക്കാത്തൊരു ഗന്ധർവസംഗീതിക പകരും
മഴവില്ലുകളഴിയും നിറലയഭംഗികളൊഴുകും
മേലേ. . . . . .

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mele nandanam poothe

Additional Info

Year: 
1987