കണിയാപുരം രാമചന്ദ്രൻ
Kaniyapuram Ramachandran
എഴുതിയ ഗാനങ്ങൾ: 45
കഥ: 1
സംഭാഷണം: 2
തിരക്കഥ: 1
പ്രശസ്ത കമ്മൂണിസ്റ്റ് പാര്ട്ടി പ്രവര്ത്തകനും പ്രസിദ്ധ പ്രാസംഗികനും
ആയിരുന്ന കണിയാപുരം രാമചന്ദ്രന് തിരുവനന്തപുരത്തിനടുത്തുള്ള കണിയാപുരത്ത്
ജനിച്ചു.മലയാളം എം എ ബിരുദ ധാരിയായ അദ്ദേഹം " ബല്ലാത്ത
പഹയന്,മാണിക്യക്കൊട്ടാരം " തുടങ്ങിയ നാടകങ്ങള്ക്കു വേണ്ടി ഗാനങ്ങള്
എഴുതിയിരുന്നു.തിരക്കഥാകൃത്ത്,നാടക രചയിതാവ്,കവി എന്നീ നിലകളില് എല്ലാം
അറിയപ്പെടുന്ന അദ്ദേഹം 1966 ല് മാണിക്യകൊട്ടാരം സിനിമ ആക്കിയപ്പോള് അതിലെ
ഗാനങ്ങള് എഴുതി കൊണ്ട് മലയാള സിനിമാരംഗത്ത് രംഗപ്രവേശം നടത്തി.തുടര്ന്ന്
യൌവനം ദാഹം,തൊഴില് അല്ലെങ്കില് ജയില് എന്നീ സിനിമകള്ക്കു വേണ്ടിയും
പാട്ടുകള് എഴുതി.ദേവരാജന് മാസ്റ്റര്ക്കു വേണ്ടി നിരവധി നാടകഗാനങ്ങള്
എഴുതിയിട്ടുണ്ട്.ഇദ്ദേഹം 2005 ഏപ്രില് 18 നു ഇഹലോക വാസം വെടിഞ്ഞു.
കഥ
ചിത്രം | സംവിധാനം | വര്ഷം |
---|---|---|
തൊഴിൽ അല്ലെങ്കിൽ ജയിൽ (ഇതാ ഭാരതം) | കെ ജി രാജശേഖരൻ | 1985 |
തിരക്കഥ എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തൊഴിൽ അല്ലെങ്കിൽ ജയിൽ (ഇതാ ഭാരതം) | കെ ജി രാജശേഖരൻ | 1985 |
സംഭാഷണം എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തൊഴിൽ അല്ലെങ്കിൽ ജയിൽ (ഇതാ ഭാരതം) | കെ ജി രാജശേഖരൻ | 1985 |
നാവടക്കു പണിയെടുക്കു | എ ആർ രാജൻ | 1985 |
ഗാനരചന
കണിയാപുരം രാമചന്ദ്രൻ എഴുതിയ ഗാനങ്ങൾ
Submitted 14 years 3 months ago by mrriyad.
Edit History of കണിയാപുരം രാമചന്ദ്രൻ
4 edits by
Updated date | എഡിറ്റർ | ചെയ്തതു് |
---|---|---|
5 Mar 2022 - 23:23 | Achinthya | |
27 Mar 2019 - 20:35 | shyamapradeep | Artist's field |
3 Feb 2015 - 23:04 | Neeli | added profile photo |
12 Sep 2009 - 22:01 | ജിജാ സുബ്രഹ്മണ്യൻ |