സിന്ധുഗംഗാതടങ്ങളിൽ
സിന്ധുഗംഗാതടങ്ങളിൽ
വിന്ധ്യഹിമാചലപദങ്ങളിൽ
ഇൻഡ്യയിലാകെയിരമ്പുന്നു
യുവകോടികളുടെ ശബ്ദം
തൊഴിൽ തരൂ തൊഴിൽ തരൂ
തൊഴിലില്ലെങ്കിൽ ജയിൽ തരൂ
ജന്മനാടിൻ പ്രതീക്ഷകൾ
ഞങ്ങളുത്തരമില്ലാ പരീക്ഷകൾ
നാടിനെയൂട്ടാൻ പിറന്നവർ
സ്വയമൂട്ടാനൊരു വഴിയില്ലാത്തവർ
ഒട്ടിയ വയറുകൾ ഒഴിഞ്ഞ കൈകൾ
മുഷ്ടി ചുരുട്ടി വിളിക്കുന്നു ഒരു
വിപ്ലവഗാനം പാടുന്നു
തൊഴിൽ തരൂ തൊഴിൽ തരൂ
തൊഴിലില്ലെങ്കിൽ ജയിൽ തരൂ
ധർമ്മനീതികൾ ശാസ്ത്രങ്ങൾ
നമുക്കമ്മ ചുരത്തിയ പാല്‍പ്പുഴകൾ
ധർമ്മഗീതാധാരകൾ അവ
നമ്മൾക്കാനന്ദ ദായിനികൾ
വറ്റി വരണ്ടോരിവിടെ പുതിയൊരു
യുദ്ധശക്തിയുണരുന്നു ഒരു
വിപ്ലവഗാനം പാടുന്നു
ആഷാഢമേഘങ്ങൾ നിഴലുകളെറിഞ്ഞു
വിഷാദചന്ദ്രിക മങ്ങിപ്പടർന്നു..
തൊഴിൽ തരൂ തൊഴിൽ തരൂ
തൊഴിലില്ലെങ്കിൽ ജയിൽ തരൂ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Sindhugamgaathadangalil
Additional Info
ഗാനശാഖ: